വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും
text_fieldsനെടുമങ്ങാട്: വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും 35000 രൂപ പിഴയും.
വീടിനകത്ത് അതിക്രമിച്ചുകടന്ന് വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ വട്ടപ്പാറ അറവലക്കുന്ന് പ്രശാന്ത് നഗറിൽ തങ്കപ്പൻ നാടാരെ(65)യാണ് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) സ്പെഷൽ ജഡ്ജ് ജി.ആർ. ബിൽകുൽ ശിക്ഷിച്ചത്.
പിഴത്തുക ഇരക്ക് നഷ്ടപരിഹാരമായി നൽകണമെന്നും നൽകാതിരുന്നാൽ ഒരുവർഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കേസിൽ വിധിച്ചു. 2010ലാണ് സംഭവം നടന്നത്.
നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സരിത ഷൗക്കത്തലി പ്രോസിക്യൂഷനുവേണ്ടി ഹാജരായി. 11 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. 13 രേഖകളും രണ്ട് തൊണ്ടിമുതലും തെളിവായി ലഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

