ഹോസ്റ്റലിൽ വിദ്യാർഥിയുടെ മരണം; ദുരൂഹത അന്വേഷിക്കണമെന്ന് ബന്ധുക്കൾ
text_fieldsസിദ്ധാർഥ്
നെടുമങ്ങാട്: വിദ്യാർഥിയെ കോളജ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ട സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. നെടുമങ്ങാട് കുറക്കോട് വിനോദ് നഗർ പവിത്രത്തിൽ ജയപ്രകാശ്-ഷീബ ദമ്പതികളുടെ മകൻ വയനാട് പൂക്കോട് സർക്കാർ വെറ്റിനറി കോളജിലെ രണ്ടാം വർഷ ബി.വി.സയൻസ് ആൻഡ് എ.എച്ച് വിദ്യാർഥി സിദ്ധാർഥനെ (20) ആണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
15ന് ഉച്ചക്ക് കോളജിൽ നിന്ന് തിരുവനന്തപുരത്തെ വീട്ടിലേക്ക് തിരിച്ച സിദ്ധാർഥ് എറണാകുളം റെയിൽവേ സ്റ്റേഷനിലിറങ്ങി തിരികെ രാത്രി ഒരു മണിയോടെ കോളജിലേക്ക് മടങ്ങിപ്പോയി. തുടർന്നാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിനെകുറിച്ച് സമഗ്രമായ അന്വഷണമാവശ്യപ്പെട്ടാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.

