പൊലീസുകാരെ ആക്രമിച്ച കേസിൽ സഹോദരന്മാർ അറസ്റ്റിൽ
text_fieldsനെടുമങ്ങാട്: പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കിടയിൽ ആക്രമിച്ചുപരിക്കേൽപിച്ച കേസിൽ സഹോദരന്മാർ അറസ്റ്റിൽ. അരുവിക്കര വട്ടക്കുളം ഭാസ്കർനഗർ കോളനിയിൽ ഷിജു (36), ഷൈജു (34) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച വൈകീട്ടാണ് സംഭവം. വസ്തു കൈയേറ്റവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ എത്തിയ അരുവിക്കര എസ്.ഐ രാഹുൽ, സി.പി.ഒ ആദർശ് എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവശേഷം ഒളിവിൽപ്പോയ പ്രതികളെ തിരുവനന്തപുരം റൂറൽ എസ്.പിയുടെ നിർദേശപ്രകാരം അരുവിക്കര സ്റ്റേഷൻ ഓഫിസർ ടി.എം. ബൈജു, എസ്.ഐ രാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

