അയൽവാസിയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
text_fieldsനെടുമങ്ങാട്: അയൽവാസിയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. പൗഡിക്കോണം ഗാന്ധിപുരം പുതുവൽ പുത്തൻകടയിൽ വീട്ടിൽനിന്ന് ആനാട് മൂഴി വടക്കേകോണം തെക്കതിൽ വീട്ടിൽ താമസിക്കുന്ന അഭി എന്ന അഭിലാഷിനെയാണ് (38) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആറിന് രാത്രി 9.30ഓടെ വീടിനു മുന്നിൽ നിന്ന് ചീത്ത വിളിച്ചത് ചോദ്യംചെയ്ത അയൽവാസി ഷിബുവിനെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് ഇയാൾ പിടിയിലായത്. നിരവധി ക്രിമിനൽ കേസിലെ പ്രതിയായ ഇയാൾക്കെതിരെ നെടുമങ്ങാട്, കഴക്കൂട്ടം, പോത്തൻകോട് സ്റ്റേഷനുകളിൽ കേസുണ്ട്. ഷിബുവിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സൂര്യ കെ.ആർ, എ.എസ്.ഐ ഷാജി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിജു സി, അനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

