വനിത ഗ്രാമപഞ്ചായത്തംഗത്തിനുനേരെ ആക്രമണം, രണ്ടുപേര്‍ അറസ്റ്റില്‍
text_fieldsനെടുമങ്ങാട്: കരകുളം ഗ്രാമപഞ്ചായത്ത് കഴുനാട് വാര്‍ഡംഗം ദീപയെയും ഭര്‍ത്താവ് ബിജുവിനെയും പൊതുനിരത്തില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചതായി പരാതി. സംഭവത്തില്‍ രണ്ടുപേരെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. മര്‍ദനത്തില്‍ പരിക്കേറ്റ ദീപയെ കന്യാകുളങ്ങര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിലാല്‍, ജയന് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഹരിലാലും ജയനും ഓടിച്ചിരുന്ന കാര്‍ നെടുമണ്‍ എന്ന സ്ഥലത്തു വെച്ച് തോട്ടിലേക്ക് മറിഞ്ഞു. ശേഷം കാറില്‍നിന്ന് ഇറങ്ങിവന്ന ഇരുവരും സമീപകാലത്ത് കഴുനാട് വാര്‍ഡില്‍ നിർമിച്ച റോഡിനെച്ചൊല്ലി വാക്കേറ്റമുണ്ടായി. ഇതേസമയം അതുവഴി വാർഡംഗം എത്തുകയായിരുന്നു. തുടർന്നായിരുന്നു മർദനമെന്ന് പൊലീസ് പറയുന്നു. മര്‍ദനത്തില്‍ ദീപയുടെ കൈകാലുകള്‍ക്ക് പരിക്കുണ്ട്. വട്ടപ്പാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

