Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_right19കാ​രി​യെ...

19കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ട്യൂ​ഷ​ൻ സെൻറ​ർ ഉ​ട​മ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
19കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ട്യൂ​ഷ​ൻ സെൻറ​ർ ഉ​ട​മ അ​റ​സ്​​റ്റി​ൽ
cancel
camera_alt

മോ​ഹ​ൻ സ​രൂ​പ് 


നെ​ടു​മ​ങ്ങാ​ട്: സ്പോ​ക്ക​ൺ ഇം​ഗ്ലീ​ഷ് പ​ഠി​ക്കാ​നെ​ത്തി​യ യു​വ​തി​യോ​ട് അ​പ​മാ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ട്യൂ​ഷ​ൻ സെൻറ​ർ ഉ​ട​മ അ​റ​സ്​​റ്റി​ൽ. അ​രു​വി​ക്ക​ര ക​ൽ​കു​ഴി സ്വ​ദേ​ശി മോ​ഹ​ൻ സ​രൂ​പ് (58) നെ​യാ​ണ് അ​രു​വി​ക്ക​ര പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച സ്പോ​ക്ക​ൺ ഇം​ഗ്ലീ​ഷ് ട്യൂ​ഷ​ൻ സെൻറ​ർ ന​ട​ത്തു​ന്ന ആ​ളാ​ണ് മോ​ഹ​ൻ സ​രൂ​പ്.

ക്ലാ​സി​ൽ പ​ഠി​ക്കാ​ൻ വ​രു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ളെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ലൈം​ഗി​ക ചു​വ​യു​ള്ള പ​ദ​ങ്ങ​ൾ പ്ര​യോ​ഗി​ച്ച് പ്ര​ലോ​ഭി​പ്പി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ണി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ എ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഒ​രാ​ഴ്ച മു​മ്പ്​ മ​റ്റ് വി​ദ്യാ​ർ​ഥി​ക​ളി​ല്ലാ​ത്ത സ​മ​യ​ത്ത് പ​ഠി​പ്പി​ക്കാ​നെ​ന്ന വ്യാ​ജേ​ന സെൻറ​റി​ൽ വി​ളി​ച്ചു​വ​രു​ത്തി​യ 19കാ​രി​യോ​ടാ​ണ് ഇ​യാ​ൾ ഇ​ത്ത​ര​ത്തി​ൽ പെ​രു​മാ​റി​യ​ത്. പെ​ൺ​കു​ട്ടി ഇ​റ​ങ്ങി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​രു​വി​ക്ക​ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.തു​ട​ർ​ന്ന് ഇ​യാ​ളെ ക​ഴി​ഞ്ഞ ദി​വ​സം അ​രു​വി​ക്ക​ര സി.​ഐ വി. ​ഷി​ബു കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molest
News Summary - arrest in molest case
Next Story