Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightയുവതിയെ തലയ്ക്കടിച്ച്​...

യുവതിയെ തലയ്ക്കടിച്ച്​ പരിക്കേൽപിച്ച്​ വയോധികന്‍ തീ കൊളുത്തി മരിച്ചു

text_fields
bookmark_border
യുവതിയെ തലയ്ക്കടിച്ച്​ പരിക്കേൽപിച്ച്​ വയോധികന്‍ തീ കൊളുത്തി മരിച്ചു
cancel
camera_alt

വിജയമോഹനൻ

നെടുമങ്ങാട്​: സ്ത്രീയെ തലയ്ക്കടിച്ചുകൊല്ലാന്‍ ശ്രമിച്ച ശേഷം വയോധികൻ തീ കൊളുത്തി മരിച്ചു. കരകുളം നെല്ലിവിള പത്മവിലാസത്തില്‍ വിജയമോഹനന്‍നായര്‍ (മണിയന്‍ -64) ആണ് മരിച്ചത്​. കരകുളം മുല്ലശ്ശേരി തൂമ്പടിവാരത്തില്‍ ലീലയുടെ മകള്‍ സരിതയെ(38) ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്​ച വൈകീട്ട്​ ആറു മണിയോടെയാണ് സംഭവം.

മകളാ​െണന്ന് പറഞ്ഞ് സരിത വിജയമോഹന​െൻറ വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക പതിവായിരുന്നു. വ്യാഴാഴ്ച വൈകീട്ടും വീടിനുമുന്നിലെത്തി സരിത ബഹളമുണ്ടാക്കി. ഇതിനിടെ മണ്‍വെട്ടിക്കൈ ഉപയോഗിച്ച് വിജയമോഹനന്‍നായര്‍ സരിതയുടെ തലയ്ക്കടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സരിതയെ ആശുപ​്ക്കുത്രിയിലേക്ക്​ കൊണ്ടുപോകുന്നതിനിടെ വിജയമോഹനന്‍നായര്‍ ഓട്ടോറിക്ഷയില്‍ വട്ടപ്പാറ വേങ്കോട് പ്ലാത്തറയിലുള്ള അനുജന്‍ സതീഷി​െൻറ വീട്ടിലെത്തി ഡീസല്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.കെ.എസ്.ആര്‍.ടി.സി.യില്‍നിന്ന്​ വിരമിച്ചശേഷം വട്ടപ്പാറയിലെ സ്വകാര്യ സ്‌കൂളിനുവേണ്ടി വാഹനമോടിക്കുകയായിരുന്നു വിജയമോഹനന്‍നായര്‍. ഇന്ദിരയാണ് ഭാര്യ. മക്കള്‍ സതീഷ്, സന്ധ്യ.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicideinjuring woman
News Summary - An elderly man set himself on fire, injuring the young woman in the head
Next Story