Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോഷണക്കേസ് പ്രതി അറസ്റ്റിൽ
text_fieldsbookmark_border
ഷിബു
നെടുമങ്ങാട്: ബൈക്കിന്റെ സ്പെയർപാർട്സുകൾ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആകോട്ടപ്പാറ ഇര്യനാട് സ്വദേശിയായ അഷറഫ് നടത്തിവരുന്ന ശ്രീവിനായക വർക്ഷോപ്പിലെ ഗോഡൗണിൽനിന്ന് ബൈക്കിന്റെ സ്പെയർപാർട്സുകൾ മോഷ്ടിച്ച വേങ്കവിള ഷീജ ഭവനിൽ ഷിബുവാണ് (38) അറസ്റ്റിലായത്.
വർഷോപ്പിൽനിന്ന് സ്പെയർപാർട്സുകൾ ബൈക്കിൽ കയറ്റുന്നത് കണ്ട് സമീപവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് ഇയാളെ പിടികൂടി. റൂറൽ എസ്.പി ടി. ശിൽപയുടെ നിർദേശാനുസരണം നെടുമങ്ങാട് സി.ഐ എസ്. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്രീനാഥ്, സൂര്യ, കെ.ആർ. സുരേഷ് കുമാർ, എസ്.സി.പി.ഒ ബിജു സി, സി.പി.ഒ വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story

