പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കമ്മൽ തട്ടിയ പ്രതി അറസ്റ്റിൽ
text_fieldsനെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി അറസ്റ്റിൽ. കരകുളം മുദിശാസ്താംകോട് വാർഡിൽ ചെക്കാലമുകൾനിന്ന് ഗോൾഡൻവാലി ഗാർഡൻ 4 വാടകക്ക് താമസിക്കുന്ന സുരേഷി(53)നെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ്ചെയ്തത്.
കഴിഞ്ഞ 19ന് 13 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കാതിലുണ്ടായിരുന്ന സ്വർണക്കമ്മൽ ഭീഷണിപ്പെടുത്തി ഊരിവാങ്ങിയതിനാണ് ഇയാൾ പിടിയിലായത്.
പെകുട്ടിയെ കാണ്മാനിെല്ലന്ന പിതാവിെൻറ പരാതിയെ തുടർന്ന് നെടുമങ്ങാട് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.
നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നിർദേശാനുസരണം നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ വി. രാജേഷ് കുമാറിെൻറ നേതൃത്വത്തിൽ എസ്. ഐമാരായ സുനിൽ ഗോപി, ഷിഹാബുദ്ദീൻ, എ.എസ്.ഐ .എസ്.പി. ഷിബു, സി.പി.ഒ ഷിലു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

