തിരുവനന്തപുരത്ത് കോടതിവളപ്പിൽ അഭിഭാഷകനെ തലക്കടിച്ച് പരിക്കേൽപ്പിച്ചു; ഒരാൾ അറസ്റ്റിൽ
text_fieldsപരിക്കേറ്റ അഭിഭാഷകൻ
പ്രകാശ്
നെടുമങ്ങാട്: കോടതിവളപ്പിൽ അഭിഭാഷകനെ തലക്കടിച്ചുപരിക്കേൽപ്പിച്ചു. തലക്ക് പരിക്കേറ്റ നെടുമങ്ങാട് കോടതിയിലെ അഭിഭാഷകൻ പ്രകാശിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം.
വെമ്പായം സ്വദേശിയായ ഷാജിയാണ് അഭിഭാഷകനെ ആക്രമിച്ചത്. ഇയാൾ ഒരു കേസിൽ സാക്ഷി പറയാൻ എത്തിയതായിരുന്നു. കേസിലെ അഭിഭാഷകനെ ആക്രമിക്കാൻ ശ്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രകാശിന് പരിക്കേറ്റത്. അഭിഭാഷകർ ചേർന്ന് അക്രമിയെ തടഞ്ഞുെവച്ച് പൊലീസിൽ ഏൽപ്പിച്ചു. സംഭവത്തിൽ മറ്റൊരാൾകൂടി ഉണ്ടെന്നും അയാളുടെ പേരിലും കേസ് എടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. അറസ്റ്റിലായ ഷാജിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

