Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightന​വ​കേ​ര​ള സ​ദ​സ്സ് ...

ന​വ​കേ​ര​ള സ​ദ​സ്സ് 20 മു​ത​ല്‍ തിരുവനന്തപുരത്ത് ; ഒ​രു​ക്കം പു​രോ​ഗ​മി​ക്കു​ന്നു

text_fields
bookmark_border
navakerala sadass
cancel

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സ്സി​ന് വി​പു​ല​മാ​യ ത​യാ​റെ​ടു​പ്പു​ക​ളു​മാ​യി ജി​ല്ല. ഡി​സം​ബ​ര്‍ 20ന് ​വ​ര്‍ക്ക​ല​യി​ല്‍ നി​ന്നാ​രം​ഭി​ക്കു​ന്ന ജി​ല്ല​യി​ലെ ന​വ​കേ​ര​ള സ​ദ​സ്സ് ഡി​സം​ബ​ര്‍ 23ന് ​വ​ട്ടി​യൂ​ര്‍ക്കാ​വ്, തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ങ്ങ​ളു​ടെ സം​യു​ക്ത സ​ദ​സ്സി​ല്‍ സ​മാ​പി​ക്കും. ജി​ല്ല​യി​ലെ ആ​ദ്യ ന​വ​കേ​ര​ള സ​ദ​സ്സ് വ​ര്‍ക്ക​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്റേ​താ​ണ്.

വ​ര്‍ക്ക​ല ശി​വ​ഗി​രി​മ​ഠം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വൈ​കി​ട്ട് ആ​റി​നാ​ണ് പ​രി​പാ​ടി . ഡി​സം​ബ​ര്‍ 21ലെ ​ന​വ​കേ​ര​ള സ​ദ​സ്സി​ന് ആ​റ്റി​ങ്ങ​ല്‍ പൂ​ജ ക​ണ്‍വെ​ന്‍ഷ​ന്‍ സെ​ന്റ​റി​ല്‍ ന​ട​ക്കു​ന്ന പ്ര​ഭാ​ത യോ​ഗ​ത്തോ​ടെ തു​ട​ക്ക​മാ​കും. രാ​വി​ലെ ഒ​ന്‍പ​തി​ന് വ​ര്‍ക്ക​ല, ആ​റ്റി​ങ്ങ​ല്‍, ചി​റ​യി​ന്‍കീ​ഴ്, വാ​മ​ന​പു​രം, നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള വ്യ​ക്തി​ക​ളാ​ണ് പ്ര​ഭാ​ത​യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

രാ​വി​ലെ 11ന് ​ചി​റ​യി​ന്‍കീ​ഴ് ശാ​ര്‍ക്ക​ര ദേ​വീ​ക്ഷേ​ത്ര മൈ​താ​ന​ത്താ​ണ് ചി​റ​യി​ന്‍കീ​ഴ് മ​ണ്ഡ​ല​ത്തി​ലെ ന​വ​കേ​ര​ള സ​ദ​സ് ന​ട​ക്കു​ന്ന​ത്. ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് ആ​റ്റി​ങ്ങ​ല്‍ മാ​മം മൈ​താ​ന​ത്ത് ആ​റ്റി​ങ്ങ​ല്‍ മ​ണ്ഡ​ല​ത്തി​ലെ​യും 4.30ന് ​വെ​ഞ്ഞാ​റ​മൂ​ട് മാ​ണി​ക്കോ​ട് ശി​വ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള മൈ​താ​ന​ത്ത് വാ​മ​ന​പു​ര​ത്തെ​യും വൈ​കി​ട്ട് ആ​റി​ന് നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ പാ​ര്‍ക്കിം​ഗ് ഗ്രൗ​ണ്ടി​ല്‍ നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ​യും ജ​ന​ങ്ങ​ളു​മാ​യി മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ഡി​സം​ബ​ര്‍ 22ന് ​കാ​ട്ടാ​ക്ക​ട തൂ​ങ്ങാം​പാ​റ കാ​ളി​ദാ​സ ക​ണ്‍വെ​ന്‍ഷ​ന്‍ സെ​ന്റ​റി​ലാ​ണ് പ്ര​ഭാ​ത​യോ​ഗം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. കാ​ട്ടാ​ക്ക​ട, അ​രു​വി​ക്ക​ര, നെ​യ്യാ​റ്റി​ന്‍ക​ര, പാ​റ​ശാ​ല മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള പ്ര​മു​ഖ​ർ ഇ​തി​ല്‍ പ​ങ്കെ​ടു​ക്കും. രാ​വി​ലെ 11ന് ​ആ​ര്യ​നാ​ട് , പാ​ലേ​ക്കോ​ണം വി​ല്ലാ ന​സ​റേ​ത്ത് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ലാ​ണ് അ​രു​വി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ ന​വ​കേ​ര​ള സ​ദ​സ്. മൂ​ന്നി​ന് കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ന്‍ കോ​ളേ​ജി​ല്‍ കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ത്തി​ലെ​യും 04.30ന് ​നെ​യ്യാ​റ്റി​ന്‍ക​ര ഡോ.​ജി രാ​മ​ച​ന്ദ്ര​ന്‍ മെ​മ്മോ​റി​യ​ല്‍ മു​ന്‍സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ നെ​യ്യാ​റ്റി​ന്‍ക​ര മ​ണ്ഡ​ല​ത്തി​ലെ​യും വൈ​കി​ട്ട് ആ​റി​ന് കാ​ര​ക്കോ​ണം സി.​എ​സ്.​ഐ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പാ​റ​ശാ​ല മ​ണ്ഡ​ല​ത്തി​ലെ​യും ന​വ​കേ​ര​ള സ​ദ​സ്സു​ക​ള്‍ ന​ട​ക്കും.

ഡി​സം​ബ​ര്‍ 23ന് ​ഇ​ട​പ്പ​ഴ​ഞ്ഞി ആ​ര്‍.​ഡി.​ആ​ര്‍ ക​ണ്‍വെ​ന്‍ഷ​ന്‍ സെ​ന്റ​റി​ലാ​ണ് നേ​മം, വ​ട്ടി​യൂ​ര്‍ക്കാ​വ്, കോ​വ​ളം, ക​ഴ​ക്കൂ​ട്ടം, തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​ഭാ​ത​യോ​ഗം ന​ട​ക്കു​ന്ന​ത്. രാ​വി​ലെ 11ന് ​വി​ഴി​ഞ്ഞം ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പ​ത്തെ ഗ്രൗ​ണ്ടി​ല്‍ കോ​വ​ളം മ​ണ്ഡ​ല​ത്തി​ലെ ന​വ​കേ​ര​ള സ​ദ​സ്സ് ന​ട​ക്കും. ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് പൂ​ജ​പ്പു​ര ഗ്രൗ​ണ്ടി​ലാ​ണ് നേ​മം മ​ണ്ഡ​ല​ത്തി​ലെ ന​വ​കേ​ര​ള സ​ദ​സ്സ്.

4.30ന് ​കാ​ര്യ​വ​ട്ടം ഗ്രീ​ന്‍ഫീ​ല്‍ഡ് സ്റ്റേ​ഡി​യ​ത്തി​ല്‍ ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ത്തി​ലെ​യും വൈ​കി​ട്ട് ആ​റി​ന് നെ​ട്ട​യം സെ​ന്‍ട്ര​ല്‍ പോ​ളി​ടെ​ക്‌​നി​ക് കോ​ളേ​ജ് ഗ്രൗ​ണ്ടി​ല്‍ തി​രു​വ​ന​ന്ത​പു​രം, വ​ട്ടി​യൂ​ര്‍ക്കാ​വ് മ​ണ്ഡ​ല​ങ്ങ​ളി​ലെ ന​വ​കേ​ര​ള സ​ദ​സ്സും ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvananthapuram NewsNavkerala Sadas
News Summary - Navkerala Sadas starts from 20th
Next Story