Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNavayikkulamchevron_rightനാ​വാ​യി​ക്കു​ള​ത്ത്...

നാ​വാ​യി​ക്കു​ള​ത്ത് ബി.​ജെ.​പി–സി.​പി.​എം അ​ക്ര​മ​മെ​ന്ന് പ​രാ​തി

text_fields
bookmark_border
BJP-CPM violence in Navayikkulam
cancel
camera_alt

എൽ.ഡി.എഫ് ബൂത്ത് ഓഫിസ് അടിച്ചുതകർത്ത നിലയിൽ

ക​ല്ല​മ്പ​ലം: നാ​വാ​യി​ക്കു​ളം ക​ട​മ്പാ​ട്ടു​കോ​ണ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​ൽ.​ഡി.​എ​ഫ് ബൂ​ത്ത് ഓ​ഫി​സ് അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ര​ണ്ട് പ്ര​വ​ർ​ത്ത​ക​രെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി.മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ എ​ൽ.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ൻ വി​ശാ​ഖി​നെ വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും വി​ശാ​ഖ് നേ​ര​േ​ത്ത ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു​വെ​ന്നു​മാ​ണ് സി.​പി.​എം നേ​തൃ​ത്വം പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പ് ഭീ​തി മൂ​ലം ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​നാ​യ ക​ട​മ്പാ​ട്ടു​കോ​ണം പാ​ഞ്ച​ജ​ന്യ​ത്തി​ൽ സ​ന്തോ​ഷി​െൻറ വീ​ടി​നു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ബൈ​ക്ക് ക​ത്തി​ക്കു​ക​യും ചെ​യ്ത സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ ഉ​ട​യ​ൻ​കാ​വ് ക്ഷേ​ത്ര​ത്തി​നു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ ശേ​ഷം സ്വ​ന്തം ഓ​ഫി​സ് സ്വ​യം ആ​ക്ര​മി​ച്ച് ബി.​ജെ.​പി​യെ പ​ഴി​ചാ​രു​ക​യാ​ണ് എ​ന്നാ​ണ് ബി.​ജെ.​പി ആ​രോ​പ​ണം. ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​െൻറ വീ​ടി​നു​നേ​രെ​യു​ണ്ടാ​യെ​ന്ന് പ​റ​യു​ന്ന അ​ക്ര​മ​ത്തി​ലോ ഉ​ട​യ​ൻ​കാ​വ്ക്ഷേ​ത്ര​സം​ഭ​വ​വു​മാ​യോ സി.​പി.​എ​മ്മി​ന് ഒ​രു പ​ങ്കു​മി​ല്ലെ​ന്നും അ​ക്ര​മ​ത്തെ അ​പ​ല​പി​ക്കു​ന്ന​താ​യും സി.​പി.​എം നേ​തൃ​ത്വം അ​റി​യി​ച്ചു.

ഇ​രു​ക​ക്ഷി​ക​ളി​ൽ നി​ന്നും പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ക​ല്ല​മ്പ​ലം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഫറോ​സ് അ​റി​യി​ച്ചു.

സി.പി.എം. ബൂത്ത് കമ്മിറ്റി ഒാഫിസും ബോര്‍ഡുകളും അടിച്ചുതകര്‍ത്തു, എട്ടുപേര്‍ക്കെതിരെ കേസ്

വെ​ഞ്ഞാ​റ​മൂ​ട്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് നി​ര്‍മി​ച്ച സി.​പി.​എം ബൂ​ത്ത് ക​മ്മി​റ്റി ഒാ​ഫി​സും ബോ​ര്‍ഡു​ക​ളും അ​ടി​ച്ചു​ത​ക​ര്‍ക്കു​ക​യും കൊ​ടി തോ​ര​ണ​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ എ​ട്ടു​പേ​ര്‍ക്കെ​തി​രെ കേ​സെ​ടു​ത്തു. വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്തി​ലെ ക​ള​മ​ച്ച​ലി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 11.30നാ​യി​രു​ന്നു സം​ഭ​വം. എ​ട്ടു​പേ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് സി.​പി.​എം നേ​തൃ​ത്വം പൊ​ലീ​സി​ല്‍ ന​ൽ​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​ലീ​സ് എ​ട്ടു​പേ​ര്‍ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ര്‍ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് വ​ന്‍ പൊ​ലീ​സ് സം​ഘ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020navayikkulam
Next Story