Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശീയ അധ്യാപകദിനം;...

ദേശീയ അധ്യാപകദിനം; കോട്ടൺഹിൽ ഗവ. എൽ.പി സ്കൂളിൽ വിദ്യാർഥികൾ അധ്യാപകരായി

text_fields
bookmark_border
ദേശീയ അധ്യാപകദിനം; കോട്ടൺഹിൽ ഗവ. എൽ.പി സ്കൂളിൽ വിദ്യാർഥികൾ അധ്യാപകരായി
cancel
camera_alt

അ​ധ്യാ​പ​ക​ദി​ന​​ത്തോ​ട​നു​ബ​ന്ധി​ച്ച്​ തൈ​ക്കാ​ട്​ ഗ​വ. മോ​ഡ​ൽ എ​ച്ച്.​എ​സ്.​എ​ൽ.​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സു​നി​ത ടീ​ച്ച​ർ​ക്ക്​ പൂ​ക്ക​ൾ സ​മ്മാ​നി​ച്ച​പ്പോ​ൾ

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ അ​ധ്യാ​പ​ക​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ട്ട​ൺ​ഹി​ൽ ഗ​വ. എ​ൽ.​പി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​രാ​യി. സ്കൂ​ൾ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ചു​മ​ത​ല​ക​ളും കു​ട്ടി​ക​ൾ​ക്ക്​ കൈ​മാ​റി​യാ​ണ്​ സ്കൂ​ൾ പു​തു​മ ക​ണ്ടെ​ത്തി​യ​ത്. ഗേ​റ്റി​ൽ കു​ട്ടി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​ത്​ മു​ത​ൽ ​കു​ട്ടി​ക​ളു​ടെ പ​ങ്കാ​ളി​ത്തം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

സ്കൂ​ൾ ലീ​ഡ​ർ എ​യ്​​ഞ്ച​ലും ഡെ​പ്യൂ​ട്ടി ലീ​ഡ​ർ ദീ​ക്ഷി​ത്​ മ​ഹേ​ശ്വ​രു​മാ​യി​രു​ന്നു ​പ്ര​ധാ​നാ​ധ്യാ​പ​ക​ർ. ഒ​ന്നാം ക്ലാ​സ്​ മു​ത​ൽ നാ​ല്​ വ​രെ​യു​ള്ള 24 ക്ലാ​സി​ന്‍റെ​യും ചു​മ​ത​ല​യും ഒ​ന്ന​ര മ​ണ​മി​ക്കൂ​ർ അ​ധ്യാ​പ​ന​വും കു​ട്ടി അ​ധ്യാ​പ​ക​ർ​ക്കാ​യി​രു​ന്നു. നാ​ലാം ക്ലാ​സി​ലെ വി​വി​ധ ഡി​വി​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള​വ​രാ​യി​രു​ന്നു ഈ ​അ​ധ്യാ​പ​ക​ർ. രാ​വി​ലെ പ​ത്ത്​ മു​ത​ൽ 11.30 വ​രെ​യാ​യി​രു​ന്നു കു​ട്ടി അ​ധ്യാ​പ​ക​രു​ടെ സ​മ​യം.

ഒ​ന്ന​ര മ​ണി​ക്കൂ​ർ പ​ഠി​പ്പി​ക്കാ​നു​ള്ള മൊ​ഡ്യൂ​ൾ അ​ധ്യ​പ​ക​ർ മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി ന​ൽ​കി​യി​രു​ന്നു. മൊ​ഡ്യൂ​ള​നു​സ​രി​ച്ച്​ പ​ഠി​പ്പി​ക്കാ​നു​ള്ള പ​രി​ശീ​ല​നം ഓ​ണാ​വ​ധി​ക്ക്​ മു​മ്പ്​ ത​ന്നെ ന​ൽ​കി​യി​രു​ന്നു. പ​രി​ശീ​ല​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ട്ടി അ​ധ്യാ​പ​ക​ർ പ​ഠി​പ്പി​ക്കു​ന്ന രീ​തി​യും മ​റ്റും തി​ങ്ക​ളാ​ഴ്ച പു​നഃ​പ​രി​ശോ​ന​ക്ക്​ വി​ധേ​യ​മാ​ക്കി. തി​ങ്ക​ളാ​ഴ്ച​ത​ന്നെ അ​വ​ര​വ​രു​ടെ ക്ലാ​സു​ക​ളി​ലേ​ക്ക്​ അ​യ​ച്ചാ​യി​രു​ന്നു മു​ന്നൊ​രു​ക്കം. ​ചൊ​വ്വാ​ഴ്ച ഈ ​കു​ട്ടി അ​ധ്യാ​പ​ക​ർ അ​വ​ര​വ​രു​ടെ ക്ലാ​സു​ക​ളി​ൽ പോ​യി മൊ​ഡ്യൂ​ള​നു​സ​രി​ച്ച്​ പ​ഠി​പ്പി​ച്ചു. ക്ലാ​സി​ലെ കു​ട്ടി​ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ ഗൃ​ഹ​പാ​ഠ​വും ന​ൽ​കി​യാ​ണ്​ ഇ​വ​ർ ത​ങ്ങ​ളു​ടെ ക്ലാ​സ്​ അ​വ​സാ​നി​പ്പി​ച്ച​ത്. പ​ഠ​ന സ​മ​യ​ത്ത്​ ന​ൽ​കി​യ നോ​ട്ടു​ബു​ക്കു​ക​ൾ ചു​വ​ന്ന്​ മ​ഷി ഉ​പ​യോ​ഗി​ച്ച്​ തി​രു​ത്തി​ക്കൊ​ടു​ത്തും അ​വ​ർ അ​ധ്യാ​പ​ക​രാ​യി.

11.30ക്ക്​ ​ശേ​ഷം അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി അ​ധ്യാ​പ​ക​ർ ത​ങ്ങ​ളു​ടെ ക്ലാ​സി​നെ കു​റി​ച്ച്​ ഇം​ഗ്ലീ​ഷി​ലു​ള്ള അ​വ​ലോ​ക​നം ന​ട​ത്തി. തു​ട​ർ​ന്ന്​ ഓ​രോ​രു​ത്ത​രും ത​ങ്ങ​ളു​ടെ അ​ധ്യാ​പ​ന അ​നു​ഭ​വ​ത്തെ കു​റി​ച്ച്​ ത​യാ​റാ​ക്കി​യ കു​റി​പ്പു​ക​ൾ കൈ​യെ​ഴു​ത്ത്​ പു​സ്ത​ക​മാ​യി ബൈ​ൻ​ഡ്​ ​ചെ​യ്തു.​ ഈ ​പു​സ്ത​കം 24 കു​ട്ടി അ​ധ്യാ​പ​ക​ർ​ക്കും ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Teachers' DayCottonhill Govt. LP school Students
News Summary - National Teachers' Day; Cottonhill Govt. LP school Students became teachers
Next Story