തിരുവനന്തപുരം വിമാനത്താവളത്തിന് ദേശീയ പുരസ്കാരം
text_fieldsഏവിയേഷന്‍ മേഖലയിലെ പരിസ്ഥിതി സംരക്ഷണ മികവിനുള്ള അപെക്സ് ഫൗണ്ടേഷന് ദേശീയപുരസ്കാരം തിരുവനന്തപുരം അന്തർദേശീയ വിമാനത്താവളത്തിന് ലഭിച്ചപ്പോള്‍
വലിയതുറ: ഏവിയേഷന്‍ മേഖലയിലെ പരിസ്ഥിതി സംരക്ഷണ മികവിനുള്ള അപെക്സ് ഫൗണ്ടേഷന് ദേശീയപുരസ്കാരം തിരുവനന്തപുരം അന്തർദേശീയ വിമാനത്താവളത്തിന്. 2023 ലെ ഗ്രീന്‍ ലീഫ് വിഭാഗത്തില്‍ ഗോള്‍ഡ് അവാര്‍ഡ് ആണ് തിരുവനന്തപുരം നേടിയത്.
ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിച്ചു. തിരുവനന്തപുരം എയര്‍പോര്‍ട്ടിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കല്‍, പ്ലാസ്റ്റിക് നിരോധനം, ഐ.ഒ.ടി സഹായത്തോടെയുളള വൈദ്യുതി-ജല ഉപയോഗ നിയന്ത്രണങ്ങള്‍, മരങ്ങള്‍ മാറ്റി നടല്‍, മിയാവാക്കി ഫോറസ്റ്റ്, മാലിന്യ സംസ്കരണം ഉള്‍പ്പെടെ പദ്ധതികള്‍ വിലയിരുത്തിയാണ് പുരസ്കാരം.

