Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNagercoilchevron_rightലൈംഗികാതിക്രമം:...

ലൈംഗികാതിക്രമം: വൈദികനെതിരെ കേസ്

text_fields
bookmark_border
police case
cancel

നാ​ഗ​ർ​കോ​വി​ൽ: ദേ​വാ​ല​യ​ത്തി​ൽ പ്രാ​ർ​ഥ​ന​ക്കെ​ത്തി​യ ന​ഴ്സി​ങ്​ വി​ദ്യാ​ർ​ഥി​നി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ വൈ​ദി​ക​നെ​തി​രെ സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് കേ​സെ​ടു​ത്തു. കൊ​ല്ല​ങ്കോ​ട് ഫാ​ത്തി​മ ന​ഗ​ർ സ്വ​ദേ​ശി ബെ​ന​ഡി​ക്ട് ആ​ന്റോ (29)ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. നി​ല​വി​ൽ ത​ക്ക​ല പ്ലാ​ങ്കാ​ല​വി​ള​യി​ൽ വൈ​ദി​ക​നാ​ണ്​ ഇ​ദ്ദേ​ഹം. പേ​ച്ചി​പ്പാ​റ​യി​ൽ വൈ​ദി​ക​നാ​യി​രു​ന്ന സ​മ​യ​ത്താ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

അ​ടു​ത്തി​ടെ വൈ​ദി​ക​നും ഏ​താ​നും സ്ത്രീ​ക​ളും ഒ​ന്നി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും മ​റ്റും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ്​ ന​ഴ്സി​ങ്​ വി​ദ്യാ​ർ​ഥി​നി നാ​ഗ​ർ​കോ​വി​ൽ എ​സ്.​പി ഓ​ഫി​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. വൈ​ദി​ക​നെ​തി​രെ വേ​റെ​യും പ​രാ​തി​ക​ൾ ല​ഭി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​ത്തി​ന്​ പ്ര​ത്യേ​ക പൊ​ലീ​സ് വി​ഭാ​ഗ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:casepriestsexual assault
News Summary - sexual assault-Case Against Priest
Next Story