Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹെൽമറ്റ് പിഴ: രണ്ട് ദിവസം കൊണ്ട് ഏഴു ലക്ഷം

text_fields
bookmark_border
helmet-fine
cancel

നാഗർകോവിൽ: തമിഴ്നാട് സർക്കാർ പുതുക്കിയ ഗതാഗത ലംഘന പിഴ നടപ്പാക്കിയതോടെ കന്യാകുമാരി ജില്ലയിൽ ബുധൻ, വ്യാഴം ദിവസങ്ങളിലായി ഹെൽമറ്റ് ധരിക്കാത്തതിന് മാത്രം പിഴ ഏഴ് ലക്ഷം കടന്നു. ആയിരം രൂപയാണ് ഹെൽമറ്റ് ധരിക്കാത്തതിനുള്ള പിഴ.

മൊബൈൽ ഫോണിൽ സംസാരിച്ച് വണ്ടി ഓടിച്ചാലും ആയിരം രൂപയാണ് പിഴ. മദ്യപിച്ച് വാഹനം ഓടിച്ചാലും ആംബുലൻസിന് പോകാൻ സ്ഥലം നൽകാതിരുന്നാലും പിഴ പതിനായിരം രൂപ വീതമാണ്.

ലൈസൻസ് ഇല്ലാതിരുന്നാൽ അയ്യായിരവും ഇൻഷുറൻസ് ഇല്ലെങ്കിൽ രണ്ടായിരം രൂപയും പിഴ നൽകേണ്ടിവരും. ട്രാഫിക് നിയമം കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ പിഴ ചുമത്തുന്നതെന്ന് ട്രാഫിക് ബോധവത്കരണ ലഘുലേഖ വിതരണം ചെയ്ത് എസ്.പി. ഹരികിരൺ പ്രസാദ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Helmet fine-7 lakhs in two days
Next Story