Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അറുപത് കഴിഞ്ഞവർക്ക് ഫോണിലൂടെ പരാതി നൽകാം - എസ്.പി

text_fields
bookmark_border
police
cancel

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ അറുപത് വയസ് കഴിഞ്ഞവർക്ക് ഫോൺ മുഖേന പരാതികൾ അറിയിക്കാമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ഹരികിരൺ പ്രസാദ് അറിയിച്ചു. ഇതിനായി രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ 04652 -220167എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ദിനംപ്രതി സ്റ്റേഷനിൽ പരാതി നൽകാൻ എത്തുന്നവരുടെ എണ്ണം കൂടുന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്ക്കാരണം. മാത്രമല്ല പരാതിക്കാരിൽ 20 ശതമാനവും അറുപത് കഴിഞ്ഞവരാണ്.

പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ അധികൃതർ അന്വേഷണം നടത്തും. ജില്ലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ലഹരി സംബന്ധിച്ച വിവരങ്ങൾ പൊലീസിനെ അറിയിക്കാവുന്നതാണ്. അടുത്തിടെ നടന്ന രണ്ട് മോഷണ കേസുകളിൽ 288 പവൻ ആഭരണങ്ങൾ കണ്ടെടുത്ത് ബന്ധപ്പെട്ടവരെ ഏൽപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - citizens over 60 years of age can complaint through phone
Next Story