Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNagercoilchevron_rightഎ.ഐ കാമറയെ വലച്ച് Kയും...

എ.ഐ കാമറയെ വലച്ച് Kയും X ഉം; കാർഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴ ബൈക്ക് ഉടമക്ക്

text_fields
bookmark_border
fine
cancel
camera_alt

1. പിഴ ചുമത്തിയ നമ്പർ ഉള്ള ബൈക്ക് 2. നിയമലംഘനം

നടത്തിയ കാറിന്റെ ചിത്രവും നമ്പരും

​നാഗ​ർ​കോ​വി​ൽ: ക​ന്യാ​കു​മാ​രി ജി​ല്ല ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​രു​ള്ള കാ​റി​ലെ ഡ്രൈ​വ​ർ സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്ത​തി​ന് കേ​ര​ള ഗ​താ​ഗ​ത​വ​കു​പ്പ് പി​ഴ ചു​മ​ത്തി നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത് ബൈ​ക്ക് ഉ​ട​മ​ക്ക്. ത​ക്ക​ല മ​ക്ക​യ് പാ​ള​യം സ്വ​ദേ​ശി പീ​ർ​മു​ഹ​മ്മ​ദി​നാ​ണ് തി​ങ്ക​ളാ​ഴ്ച 500 രൂ​പ പി​ഴ നോ​ട്ടീ​സ് ല​ഭി​ച്ച​ത്.

പീ​ർ​മു​ഹ​മ്മ​ദി​ന് ല​ഭി​ച്ച നോ​ട്ടീ​സി​ൽ കാ​റി​ന്റെ ചി​ത്ര​വും ന​മ്പ​റും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​വി​ടെ​യാ​ണ് എ.​ഐ കാ​മ​റ​ക്ക്​ അ​മ​ളി പ​റ്റി​യ​ത്. സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​ത്ത ഡ്രൈ​വ​റി​ന്റെ കാ​ർ ന​മ്പ​ർ TN 75K 7504 എ​ന്നാ​ണ് ഇ​ത് നോ​ട്ടീ​സി​ൽ വ്യ​ക്തം.

എ​ന്നാ​ൽ, പി​ഴ നോ​ട്ടീ​സ് ല​ഭി​ച്ച വ്യ​ക്തി​യു​ടെ ബൈ​ക്കി​ന്റെ ന​മ്പ​ർ TN 74X 7504 എ​ന്നാ​ണ്. പാ​മ്പു​കാ​ല എ​ന്ന സ്ഥ​ല​ത്തെ എ.​ഐ കാ​മ​റ​യി​ലാ​ണ് നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ കാ​റി​ന്റെ ചി​ത്രം പ​ക​ർ​ത്തി​യ സ്ഥ​ലം പി​ഴ നോ​ട്ടീ​സി​ൽ കാ​ണി​ക്കു​ന്ന​ത്. 15 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രാ​തി​യു​ണ്ടെ​ങ്കി​ൽ കേ​ര​ള ഗ​താ​ഗ​ത വ​കു​പ്പി​നെ സ​മീ​പി​ക്കാ​നാ​ണ് നി​ർ​ദേ​ശം. എ.​ഐ കാ​മ​റ​യു​ടെ വി​കൃ​തി​യി​ൽ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന് അ​റി​യാ​തെ​യി​രി​ക്കു​ക​യാ​ണ് പീ​ർ​മു​ഹ​മ്മ​ദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car driverfinedAI Camerabike owner
News Summary - AI ​​camera-Bike owner fined for not wearing car driver seat belt
Next Story