Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദു​രൂ​ഹ മ​ര​ണ​ങ്ങ​ൾ: ആധാരം കോടികളുടെ​ സ്വത്ത്​; ആസൂത്രണം ചെയ്ത്​ നടത്തിയ കൊല, ഒടുവിൽ പാളി

text_fields
bookmark_border
ദു​രൂ​ഹ മ​ര​ണ​ങ്ങ​ൾ: ആധാരം കോടികളുടെ​ സ്വത്ത്​;  ആസൂത്രണം ചെയ്ത്​ നടത്തിയ കൊല, ഒടുവിൽ പാളി
cancel

തി​രു​വ​ന​ന്ത​പു​രം: നൂ​റ് കോ​ടി​യോ​ളം വി​ല​മ​തി​ക്കു​ന്ന കൂ​ട​ത്തി​ല്‍ ത​റ​വാ​ടി​ന്‍റെ സ്വ​ത്താ​ണ്​ ഇ​വി​ടെ ന​ട​ന്ന ദു​രൂ​ഹ മ​ര​ണ​ങ്ങ​ൾ​ക്കെ​ല്ലാം ആ​ധാ​ര​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ്​​ പൊ​ലീ​സ്. 15 വ​ർ​ഷ​ത്തി​നി​ട​യി​ൽ ഏ​ഴ്​ ദു​രൂ​ഹ​മ​ര​ണം ന​ട​ന്ന കാ​ല​ടി​യി​ലു​ള്ള ഈ ​ത​റ​വാ​ട്ടി​ലെ ബാ​ക്കി ആ​റു​ മ​ര​ണ​ങ്ങ​ളി​ലും സം​ശ​യം തു​ട​രു​ക​യാ​ണ്. 2017ൽ ​ന​ട​ന്ന കു​ടും​ബ​ത്തി​ലെ അ​വ​സാ​ന അ​വ​കാ​ശി​യാ​യി​രു​ന്ന ജ​യ​മാ​ധ​വ​ൻ​നാ​യ​രു​ടെ കൊ​ല​പാ​ത​ക​ത്തി​ലാ​ണ്​ ഒ​മ്പ​ത്​ വ​ർ​ഷ​ങ്ങ​ൾ​ക്ക്​ ശേ​ഷം കാ​ര്യ​സ്ഥ​ൻ ര​വീ​ന്ദ്ര​ൻ നാ​യ​ർ (60) അ​റ​സ്റ്റി​ലാ​യ​ത്. കോ​ടി​ക​ളു​ടെ സ്വ​ത്തി​ന്‍റെ ഒ​രേ​യൊ​രു അ​വ​കാ​ശി​യാ​യി​രു​ന്ന ജ​യ​മാ​ധ​വ​ന്‍ നാ​യ​രെ കൊ​ല​പ്പെ​ടു​ത്തി​യാ​ൽ സ്വ​ത്ത്​ മു​ഴു​വ​ൻ ത​നി​ക്കും ബ​ന്ധു​ക്ക​ൾ​ക്കും വ​ന്നു​ചേ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ആ​സൂ​ത്ര​ണം ചെ​യ്ത്​ ന​ട​ത്തി​യ കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ്​ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

2017 ഏ​പ്രി​ല്‍ ര​ണ്ടി​നാ​ണ്​ ജ​യ​മാ​ധ​വ​ൻ​നാ​യ​ർ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​ത്. അ​പ​ക​ട​മ​ര​ണം എ​ന്ന്​ വ​രു​ത്തി​ത്തീ​ർ​ക്കാ​നാ​യി​രു​ന്നു ര​വീ​ന്ദ്ര​ൻ നാ​യ​രു​ടെ ശ്ര​മം. എ​ന്നാ​ൽ, തി​രു​വ​ന​ന്ത​പു​രം സി​റ്റി ജി​ല്ല ക്രൈം​ബ്രാ​ഞ്ച് ന​ട​ത്തി​യ അ​തി​സ​മ​ര്‍ഥ​മാ​യ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​മാ​ണ് വ​ര്‍ഷ​ങ്ങ​ള്‍ നീ​ണ്ട ഈ ​മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്കി​യ​ത്. 2018ൽ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന പി​ണ​റാ​യി വി​ജ​യ​ന്​ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ന്ന​ത്. കൂ​ട​ത്തി​ൽ കു​ടും​ബ​ത്തി​ൽ ന​ട​ന്ന ദു​രൂ​ഹ​മ​ര​ണ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു അ​ന്വേ​ഷ​ണ​മെ​ങ്കി​ലും ആ​ദ്യം പൊ​ലീ​സ് ചെ​യ്ത​ത് കോ​ടി​ക​ളു​ടെ സ്വ​ത്ത് ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍ക്ക് ഇ​ഷ്ട​ദാ​ന​മാ​യി ന​ല്‍കി​യെ​ന്ന് പ​റ​യു​ന്ന വി​ല്‍പ​ത്ര​ത്തി​ന്‍റെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. വി​ല്‍പ​ത്ര​ത്തി​ലു​ള്ള ജ​യ​മാ​ധ​വ​ന്‍ നാ​യ​രു​ടെ ഒ​പ്പ് ഫോ​റ​ന്‍സി​ക് പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചു. അ​ത് ക​ള്ള ഒ​പ്പാ​ണെ​ന്ന് തെ​ളി​ഞ്ഞു. അ​തോ​ടെ​യാ​ണ്​ മ​ര​ണ​ത്തി​ലും ദു​രൂ​ഹ​ത​യു​ണ്ടാ​കാ​മെ​ന്ന സം​ശ​യ​വും ശ​ക്ത​മാ​യ​ത്. 2017 ഏ​പ്രി​ല്‍ ര​ണ്ടി​ന്​ രാ​വി​ലെ ആ​റി​ന് കൂ​ട​ത്തി​ല്‍ ത​റ​വാ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ ജ​യ​മാ​ധ​വ​നെ വീ​ണ് കി​ട​ക്കു​ന്ന​ത് ക​ണ്ടെ​ന്നും ഉ​ട​ന്‍ ത​ന്നെ വീ​ട്ടു​ജോ​ലി​ക്കാ​രി​യാ​യ ലീ​ല​യെ​യും മ​റ്റൊ​രു ഓ​ട്ടോ​റി​ക്ഷ​യും വി​ളി​ച്ച് മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ന്നു​മാ​ണ് ര​വീ​ന്ദ്ര​ന്‍ പ​റ​ഞ്ഞി​രു​ന്ന​ത്. ലീ​ല​യെ ആ​ദ്യം ചോ​ദ്യം ചെ​യ്ത​പ്പോ​ൾ അ​വ​രും ഇ​ത് ആ​വ​ര്‍ത്തി​ച്ചു. രാ​വി​ലെ 6.10ന് ​കൂ​ട​ത്തി​ല്‍ ത​റ​വാ​ട്ടി​ലെ​ത്തി​യെ​ന്നാ​യി​രു​ന്നു ലീ​ല​യു​ടെ മൊ​ഴി. കു​റേ ദി​വ​സ​ങ്ങ​ള്‍ക്കു ശേ​ഷം ലീ​ല​യു​ടെ വീ​ട്ടി​ല്‍ പോ​യി

മൊ​ഴി​യെ​ടു​ത്തു. അ​തോ​ടെ അ​വ​രു​ടെ മൊ​ഴി​യി​ൽ പൊ​രു​ത്ത​ക്കേ​ടു​ണ്ടെ​ന്നും അ​തോ​ടെ ര​വീ​ന്ദ്ര​ന്‍ പ​റ​യു​ന്ന​തു​പോ​ലെ ഓ​ട്ടോ​റി​ക്ഷ​യി​ല​ല്ല ജ​യ​മാ​ധ​വ​നെ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യ​തെ​ന്നും വ്യ​ക്ത​മാ​യി. അ​തോ​ടെ സം​ഭ​വ​ത്തി​ൽ അ​നി​ൽ​കു​മാ​ർ, സ​ജു എ​ന്നി​വ​രു​ടെ പ​ങ്കും സം​ശ​യ​ത്തി​ലാ​യി. കാ​ര്യ​സ്ഥ​ന്‍റെ മൊ​ഴി​ക​ള്‍ ക​ള്ള​മെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് അ​ന്വേ​ഷ​ണം കേ​ന്ദ്രീ​ക​രി​ച്ചു. കൂ​ട​ത്തി​ല്‍ ത​റ​വാ​ട്ടി​ല്‍ വീ​ണ്ടും ഫോ​റ​ന്‍സി​ക് സം​ഘം പ​രി​ശോ​ധി​ച്ചു. ക​ട്ടി​ല്‍, ത​ടി​ക്ക​ഷ​ണം എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന് ര​ക്ത​ക്ക​റ​യു​ടെ സാ​മ്പ്ൾ ല​ഭി​ച്ചു. ഇ​തു മ​നു​ഷ്യ​ന്‍റേ​താ​ണെ​ന്ന് ആ​ദ്യം ശാ​സ്ത്രീ​യ​മാ​യി ഉ​റ​പ്പി​ച്ചു. അ​തി​നു ശേ​ഷം കൂ​ട​ത്തി​ല്‍ കു​ടും​ബ​ത്തി​ലെ അ​ക​ന്ന ബ​ന്ധു​വി​ന്‍റെ ര​ക്ത​സാ​മ്പി​ളു​മാ​യി ഡി.​എ​ന്‍.​എ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തോ​ടെ ജ​യ​മാ​ധ​വ​ന്‍ നാ​യ​രു​ടെ പാ​ര​മ്പ​ര്യ​ത്തി​ലു​ള്ള​താ​ണ് ര​ക്ത​ക്ക​റ​യെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. വീ​ട്ടി​ല്‍ ര​ക്ത​ക്ക​റ ല​ഭി​ച്ചെ​ങ്കി​ലും അ​ത് കൊ​ല​പാ​ത​ക​ത്തി​ന് തെ​ളി​വാ​യി കാ​ണാ​നാ​കി​ല്ലാ​യി​രു​ന്നു. ക​ട്ടി​ലി​ല്‍നി​ന്ന് വീ​ഴു​മ്പോ​ള്‍ ര​ക്തം വ​ന്ന​താ​വാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​യി​രു​ന്നു ര​വീ​ന്ദ്ര​ന്‍റെ വാ​ദം. ഇ​തോ​ടെ ഫോ​റ​ന്‍സി​ക് സ​ര്‍ജ​ന്‍മാ​രു​മാ​യി പൊ​ലീ​സ് വീ​ണ്ടും ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. ജ​യ​മാ​ധ​വ​ൻ നാ​യ​രു​ടെ മു​ഖ​ത്ത് ര​ണ്ട് പ​രു​ക്കു​ക​ളു​ണ്ടാ​യി​രു​ന്നു. ഈ ​പ​രി​ക്കി​ന്‍റെ സ്വ​ഭാ​വം അ​റി​യാ​ന്‍ കോ​ഴി​ക്കോ​ട് എ​ൻ.​ഐ.​ടി​യി​ൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തി. അ​വി​ട​ത്തെ ഫോ​റ​ന്‍സി​ക് ബ​യോ​മെ​ക്കാ​നി​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ശാ​സ്ത്രീ​യ​മാ​യി ജ​യ​മാ​ധ​വ​ന്‍ നാ​യ​രു​ടെ വീ​ഴ്ച പു​ന​രാ​വി​ഷ്ക​രി​ച്ചു. ഇ​തോ​ടെ ആ ​പ​രി​ക്ക് വീ​ഴു​മ്പോ​ഴോ ത​ള്ളി​യി​ടു​മ്പോ​ഴോ ഉ​ണ്ടാ​കു​ന്ന​ത​ല്ലെ​ന്ന് ഉ​റ​പ്പി​ച്ച​തോ​ടെ​യാ​ണ്​ കൊ​ല​പാ​ത​ക​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ അ​ന്വേ​ഷ​ണ​സം​ഘം എ​ത്തി​യ​ത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mysterious Deaths for Property Worth Crores: Plotted Murder Plan Exposed
Next Story