Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരോളിലിറങ്ങി മുങ്ങിയ...

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി രണ്ടര വർഷത്തിനുശേഷം പിടിയിൽ

text_fields
bookmark_border
പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി രണ്ടര വർഷത്തിനുശേഷം പിടിയിൽ
cancel
camera_alt

ഗോ​പി

തി​രു​വ​ന​ന്ത​പു​രം: നെ​ട്ടു​കാ​ൽ​ത്തേ​രി തു​റ​ന്ന ജ​യി​ലി​ൽ കൊ​ല​പാ​ത​ക​ക്കേ​സി​ൽ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ച്ചു​വ​ര​വെ പ​രോ​ളി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി​യെ ര​ണ്ട​ര വ​ർ​ഷ​ത്തി​നു​ശേ​ഷം പൊ​ലീ​സ് പി​ടി​കൂ​ടി. തി​രു​മ​ല തൃ​ക്ക​ണ്ണാ​പു​രം കു​ന്നു​വി​ള വീ​ട്ടി​ൽ ഗോ​പി (56) യെ​യാ​ണ് പൂ​ജ​പ്പു​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ്യാ​ജ മേ​ൽ​വി​ലാ​സ​മു​ണ്ടാ​ക്കി കോ​യ​മ്പ​ത്തൂ​രി​ലാ​ണ് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. അ​ന്വേ​ഷ​ണ സം​ഘം പി​ൻ​തു​ട​രു​ന്നെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ പ്ര​തി, തി​രി​കെ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ന്ന്‌ ശ്രീ​കാ​ര്യ​ത്ത് ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു.

ഒ​ളി​വി​ലാ​യി​രു​ന്ന കാ​ല​മ​ത്ര​യും ഇ​യാ​ൾ കു​ടും​ബാം​ഗ​ങ്ങ​ളെ​യോ സു​ഹൃ​ത്തു​ക്ക​ളെ​യോ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്നി​ല്ല. പു​റ​മെ നി​ന്ന്​ വീ​ട് കാ​ണാ​ത്ത രീ​തി​യി​ൽ ഓ​ല കൊ​ണ്ട് മ​റ​ച്ച രീ​തി​യി​ലു​ള്ള വീ​ട്ടി​ലെ​ത്തി​യ പൊ​ലീ​സ് സം​ഘ​ത്തി​നു നേ​രെ വെ​ട്ടു​ക​ത്തി വീ​ശി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ അ​തി​സാ​ഹ​സി​ക​മാ​യാ​ണ് പൊ​ലീ​സ് കീ​ഴ്പ്പെ​ടു​ത്തി​യ​ത്.

പൂ​ജ​പ്പു​ര എ​സ്.​എ​ച്ച്.​ഒ റോ​ജ്, എ​സ്.​ഐ പ്ര​വീ​ൺ, എ.​എ​സ്.​ഐ​മാ​രാ​യ രാ​ജേ​ന്ദ്ര​ൻ, ഷാ​ജി, സി.​പി.​ഒ​മാ​രാ​യ പ്ര​ശാ​ന്ത്, ഹ​ക്കിം എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parolemurder case accused
News Summary - murder case accused escaped during parole arrested after Two and a half years
Next Story