മധ്യവയസ്കനെ വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
text_fieldsകല്ലമ്പലം: മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മധ്യവയസ്കനെ വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്ത കാപ കേസിലെ പ്രതികൾ ഉൾപ്പെടുന്ന സംഘത്തെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു.
തോട്ടയ്ക്കാട് വഴുതാണികോണം അശ്വതി ഭവനിൽ വാള ബിജു എന്ന ബിജു (45), മുത്താന വലിയവിള എസ്.എസ് നിവാസിൽ സിമ്പിൾ എന്ന സതീഷ് സാവൻ (38 ), പുതുശ്ശേരിമുക്ക് പുല്ലൂർമുക്ക് അലീന മനസ്സിൽ ആഷിഖ് (27), കുടവൂർ ഡീസൻറ്മുക്ക് ഷാൻ മൻസിൽ മുഹമ്മദ് ഷാഹിൻ (31), കല്ലമ്പലം ഊന്നൻപാറ ലക്ഷം വീട്ടിൽ വിജയകൃഷ്ണ ജോഷി എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം കല്ലമ്പലം ജയകൃഷ്ണൻ മുക്കിൽ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഇടവിള പുത്തൻവീട്ടിൽ അൻസാരിെയ (52) വെട്ടിക്കൊല്ലാൻ ശ്രമിച്ചശേഷം പ്രതികൾ കടന്നുകളയുകയായിരുന്നു. രക്തംവാർന്ന് കിടന്ന അൻസാരിയെ കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
തിരുവനന്തപുരം റൂറൽ എസ്.പി പി.കെ. മധുവിന് കിട്ടിയ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ വർക്കല ഡിവൈ.എസ്.പി ബാബുക്കുട്ടെൻറ നേതൃത്വത്തിൽ കല്ലമ്പലം ഐ.എസ്.എച്ച്.ഒ ഫറോസ്, അഞ്ചുതെങ്ങ് എസ്.എച്ച്.ഒ ചന്ദ്രദാസ്, കല്ലമ്പലം എസ്.ഐ ഗംഗാപ്രസാദ് എന്നിവരടങ്ങുന്ന സംഘം ഭരതന്നൂരിലെ റബർ എസ്റ്റേറ്റിനുള്ളിലെ വീട്ടിൽനിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

