ബ്ലേഡ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ
text_fieldsനിസാർ
കഠിനംകുളം: ലഹരിക്കടത്തുമായി ബന്ധപ്പെട്ട വിവരം പൊലീസിന് നൽകിയതിലുള്ള വിരോധത്തിൽ പുതുക്കുറിച്ചി സ്വദേശിയായ യുവാവിനെ തോളത്ത് ബ്ലേഡ് കൊണ്ട് ആക്രമിച്ച മാരകമായി പരിക്കേൽപ്പിച്ച സംഭവത്തിൽ നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ. പുതുക്കുറിച്ചി സ്വദേശി നിസാറിനെയാണ് (ജാക്കി നിസാർ -36) രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാന്നാങ്കര ഭാഗത്തുനിന്ന് എസ്.ഐ സന്തോഷ്, എസ്.സി.പി.ഒമാരായ രാജേഷ്, സുരേഷ്, സി.പി.ഒമാരായ ദീപക്, ശരത്, ചന്ദ്രകാന്ത്, വിഷ്ണു എന്നിവർ ചേർന്ന് സാഹസികമായി പിടികൂടിയത്. കഴിഞ്ഞ 27ന് രാവിലെ ഏഴിന് പുതുക്കുറിച്ചി കടൽപുറത്തായിരുന്നു കേസിനാസ്പദമായ സംഭവം.
മോഷണം, വധശ്രമം, മയക്കുമരുന്ന് കച്ചവടം, സ്ത്രീധനപീഡനം, ദേഹോപദ്രവം, അടിപിടി കേസുകൾ ഉൾപ്പെടെ കഠിനംകുളം പൊലീസ് സ്റ്റേഷനിലെ പതിനാലോളം കേസുകളിലെ പ്രതിയും സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളുമാണ് പ്രതി. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

