തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാര്‍ കൂടി; 83.6 ശതമാനം വളർച്ച
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ വർധന. ഒരു വർഷത്തിനിടെ 83.6 ശതമാനം റെക്കോഡ് വളർച്ചയും വിമാന ഷെഡ്യൂളുകളിൽ 31.53 ശതമാനം വളർച്ചയും രേഖപ്പെടുത്തി. 2023 ജനുവരിയിൽ ആകെ 3,23,792 യാത്രക്കാർ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തു. 2022 ജനുവരിയിലെ മൊത്തം യാത്രക്കാരുടെ എണ്ണം 1,76,315 ആയിരുന്നു.
2022 ജനുവരിയിൽ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 5,687 ആയിരുന്നെങ്കിൽ 2023 ജനുവരിയിൽ ഇത് 10,445 ആയി ഉയർന്നു. കൂടാതെ, 2022 ജനുവരിയിൽ 1,671 ആയിരുന്ന എയർ ട്രാഫിക് മൂവ്മെന്റ് 2023 ജനുവരിയിൽ 2,198 ആയി.
ഇവിടെ ആഴ്ചയിൽ ശരാശരി 131 ആഭ്യന്തര വിമാനങ്ങളും 120 രാജ്യാന്തര വിമാനങ്ങളും സർവിസ് നടത്തുന്നുണ്ട്. ദുബൈ, ഷാർജ, അബൂദബി, ദോഹ, മസ്കത്ത്, ബഹ്റൈൻ, ദമ്മാം, കുവൈത്ത്, സിംഗപ്പൂർ, കൊളംബോ, മാലെ, ഹനിമധൂ തുടങ്ങി 12 രാജ്യാന്തര നഗരങ്ങളിലേക്കും ന്യൂഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ, കൊൽക്കത്ത, അഹ്മദാബാദ്, ഹൈദരാബാദ്, പുണെ, കൊച്ചി, കണ്ണൂർ എന്നിവയുൾപ്പെടെ 10 ആഭ്യന്തര നഗരങ്ങളിലേക്കുമാണ് സർവിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

