Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദന്തല്‍ മേഖലയില്‍...

ദന്തല്‍ മേഖലയില്‍ കൂടുതല്‍ അവസരം: യു.കെ സംഘം മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തി

text_fields
bookmark_border
dental sector
cancel
camera_alt

യു.​കെ പ്ര​തി​നി​ധി സം​ഘം ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍ജ്, നോ​ര്‍ക്ക റൂ​ട്ട്സ്​ റ​സി​ഡ​ന്റ്

വൈ​സ് ചെ​യ​ര്‍മാ​ന്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം

തി​രു​വ​ന​ന്ത​പു​രം: യു.​കെ​യി​ലെ ദ​ന്ത​ല്‍ മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​മൊ​രു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി യു.​കെ പ്ര​തി​നി​ധി സം​ഘം ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍ജു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. നോ​ര്‍ക്ക യു.​കെ ക​രി​യ​ര്‍ ഫെ​യ​റി​ന്റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ സം​ഘം സെ​ക്ര​ട്ടേ​റി​യ​റ്റി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ന്ത്രി വീ​ണാ ജോ​ര്‍ജും സം​ഘ​വും യു.​കെ​യി​ല്‍ ന​ട​ത്തി​യ ച​ര്‍ച്ച​ക​ളു​ടെ അ​നു​ബ​ന്ധ​മാ​യാ​ണ് സം​ഘം കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. ദ​ന്ത​ല്‍ മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ അ​വ​സ​ര​മൊ​രു​ക്കാ​ന്‍ ത​ട​സ​മു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി സം​ഘ​ത്തോ​ട് അ​ഭ്യ​ർഥിച്ചു. യു.​കെ​യി​ല്‍ ദ​ന്തി​സ്ട്രി പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന​തി​ന് ജ​ന​റ​ല്‍ ദ​ന്ത​ല്‍ കൗ​ണ്‍സി​ല്‍ ന​ട​ത്തു​ന്ന ഓ​വ​ര്‍സീ​സ് ര​ജി​സ്‌​ട്രേ​ഷ​ന്‍ എ​ക്‌​സാം അ​ഥ​വാ ഒ.​ആ​ര്‍.​ഇ വി​ജ​യി​ക്കേ​ണ്ട​തു​ണ്ട്.

ഒ.​ആ​ര്‍.​ഇ​ക്ക്​ കൂ​ടു​ത​ല്‍ സ്ലോ​ട്ടു​ക​ള്‍ അ​നു​വ​ദി​ക്കു​ക, എ​ക്‌​സാം ഫീ​സ് മെ​ഡി​ക്ക​ല്‍ മേ​ഖ​ല​യി​ലെ ലൈ​സ​ന്‍സി​ങ്​ എ​ക്‌​സാ​മാ​യ പ്ലാ​ബി​ന് സ​മാ​ന​മാ​യി കു​റ​യ്ക്കു​ക, പാ​ര്‍ട്ട് ഒ​ന്ന് എ​ക്‌​സാ​മി​ന്റെ കേ​ന്ദ്രം കേ​ര​ള​ത്തി​ല്‍ അ​നു​വ​ദി​ക്കു​ക എ​ന്നി​വ​യാ​ണ് സം​ഘ​ത്തോ​ട് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ട​ത്. മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ ച​ര്‍ച്ച​ചെ​യ്യു​ന്ന​തി​ന് ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കു​മെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു.

നോ​ര്‍ക്ക റൂ​ട്ട്സ്​ റ​സി​ഡ​ന്റ് വൈ​സ് ചെ​യ​ര്‍മാ​ന്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍, സി.​ഇ.​ഒ കെ. ​ഹ​രി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ അ​ജി​ത്ത് കോ​ള​ശ്ശേ​രി, മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ. ​തോ​മ​സ് മാ​ത്യു, ജോ. ​ഡ​യ​റ​ക്ട​ര്‍ ഡോ. ​അ​നി​താ ബാ​ല​ന്‍, കേ​ര​ള ദ​ന്ത​ല്‍ കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ന്റ് ഡോ. ​സ​ന്തോ​ഷ് തോ​മ​സ്, ഡോ. ​മാ​ത്യൂ​സ് ന​മ്പേ​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. യു.​കെ സം​ഘം സം​സ്ഥാ​ന​ത്തെ വി​വി​ധ ദ​ന്ത​ല്‍ കോ​ള​ജു​ക​ള്‍, ദ​ന്ത​ല്‍ ക്ലി​നി​ക്കു​ക​ള്‍, ലാ​ബു​ക​ള്‍ എ​ന്നി​വ സ​ന്ദ​ര്‍ശി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:veena georgedental sector
News Summary - More opportunity in dental sector-UK team held discussion with minister Veena George
Next Story