കൂടുതൽ ഇലക്ട്രിക് ബസുകൾ നിരത്തിൽ
text_fieldsമുഖ്യമന്ത്രിയും മന്ത്രിമാരും ഇ-ബസിൽ സെക്രട്ടേറിയറ്റിലേക്ക്
തിരുവനന്തപുരം: ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയേറ്റിലേക്ക് മടങ്ങിയത് പുത്തൻ ഇ-ബസിൽ. പിണറായി വിജയന് പുറമേ, മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ. അനിൽ, എം.ബി. രാജേഷ്, മേയർ ആര്യാ രാജേന്ദ്രൻ എന്നിവരാണ് ബസിലുണ്ടായിരുന്നത്. ഫ്ലാഗ് ഓഫ് നടന്ന ചാല ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽനിന്ന് സെക്രട്ടേറിയറ്റിലേക്കുള്ള രണ്ട് കിലോമീറ്റർ ദൂരത്തായിരുന്നു മന്ത്രിമാരുടെ ബസ് യാത്ര. മുഖ്യമന്ത്രിയാണ് ഫ്ലാഗ് ഓഫ് നിർവഹിച്ചത്.
സ്മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ 113 ഇലക്ട്രിക് ബസുകളാണ് ചാല ബോയ്സ് സ്കൂളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. ട്രെയിനുകളുടേത് മാതൃകയിൽ ബസുകളുടെ സ്ഥിതി വിവരം തത്സമയം യാത്രക്കാർക്ക് ലഭ്യമാക്കുന്നതിന് പ്രത്യേക ആപും പുറത്തിറക്കിയിട്ടുണ്ട്.
മന്ത്രി എം.ബി. രാജേഷ് അധ്യക്ഷതവഹിച്ചു. ഇ-ബസ്, ഹൈബ്രിഡ് ബസ് എന്നിവയുടെ മിനിയേച്ചർ രൂപങ്ങൾ യഥാക്രമം ഗതാഗത മന്ത്രി ആന്റണി രാജു, ധനമന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവർ ഏറ്റുവാങ്ങി. ആദ്യ ഇ-ബസിന്റെ താക്കോൽദാനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. സർക്കുലർ സർവിസ് ചിഹ്നം മന്ത്രി ജി.ആർ. അനിൽ പ്രകാശനം ചെയ്തു. ഐ.ടി അധിഷ്ഠിത സേവനങ്ങളുടെ ആപ് ‘മാർഗദർശി’യുടെ പ്രകാശനം ഡെപ്യൂട്ടി മേയർ പി.കെ. രാജു നിർവഹിച്ചു.
സിറ്റി സർക്കുലർ ബസുകളുടെ റൂട്ടുകൾ ഇങ്ങനെ:
ഇൻഡിഗോ (കോഡ്-10 )
തമ്പാനൂർ - കിഴക്കേകോട്ട - കളിപ്പാൻകുളം - കൊഞ്ചിറവിള ക്ഷേത്രം - ബണ്ട്റോഡ് - മിൽമ - തിരുവല്ലം - അമ്പലത്തറ - കമലേശ്വരം - മണക്കാട് - കിഴക്കേകോട്ട - തമ്പാനൂർ
ഗോൾഡ് (11)
തമ്പാനൂർ - കിഴക്കേകോട്ട - മണക്കാട് - മുക്കോലയ്ക്കൽ - വലിയതുറ - ബീമാപള്ളി - പൂന്തുറ - അമ്പലത്തറ - കമലേശ്വരം - മണക്കാട് - കിഴക്കേകോട്ട - തമ്പാനൂർ
ഒലിവ് (12)
തമ്പാനൂർ - കിഴക്കേകോട്ട - ഈഞ്ചയ്ക്കൽ - വള്ളക്കടവ് - പൊന്നറപ്പാലം- സുലൈമാൻ തെരുവ് - ഡൊമസ്റ്റിക് എയർപോർട്ട് - ശംഖുംമുഖം - ഓൾ സെയിന്റ്സ് കോളജ് - ചാക്ക - പേട്ട - പള്ളിമുക്ക് - പാറ്റൂർ - പാളയം - സ്റ്റാച്യൂ - തമ്പാനൂർ
സിയാൻ (13 എണ്ണം )
തമ്പാനൂർ - കിഴക്കേകോട്ട - മണക്കാട് - മുക്കോലയ്ക്കൽ - മുട്ടത്തറ - കല്ലുംമൂട് - പെരുനെല്ലി പാലം - കേപ് എൻജീനിയറിങ് കോളജ് - ബീമാപള്ളി ബാക്ക് ഗേറ്റ് - മിൽക് കോളനി - മാണിക്യവിളാകം - അമ്പലത്തറ - മണക്കാട് - കിഴക്കേകോട്ട - തമ്പാനൂർ
പോയന്റ് ടു പോയന്റ്- 1
മണ്ണന്തല - മുക്കോല - സിവിൽസ്റ്റേഷൻ - പേരൂർക്കട - മണ്ണാമ്മൂല - വട്ടിയൂർക്കാവ് - പി.ടി.പി നഗർ - ഇലിപ്പോട് - വലിയവിള - പൂജപ്പുര - കരമന - പാപ്പനംകോട്
പോയന്റ് ടു പോയന്റ്- 2
മണ്ണന്തല - മുക്കോല - സിവിൽ സ്റ്റേഷൻ - പേരൂർക്കട -മണ്ണാമ്മൂല - വട്ടിയൂർക്കാവ് - കൊടുങ്ങാനൂർ - കുലശേഖരം - പള്ളിമുക്ക് - പേയാട് - തച്ചോട്ടുകാവ്
പോയന്റ് ടു പോയന്റ് -3
മണ്ണന്തല - കേരളാദിത്യപുരം - പൗഡിക്കോണം - ഞാണ്ടൂർക്കോണം - ആലിയിൽ തറട്ട - ശ്രീരാമദാസാ ആശ്രമം - ചേങ്കോട്ടുകോണം - കുരിശ്ശടി ജങ്ഷൻ - കാര്യവട്ടം - ടെക്നോപാർക്ക് ബാക്ക് ഗേറ്റ് - ടെക്നോപാർക്ക് ഫ്രണ്ട് ഗേറ്റ് - കഴക്കൂട്ടം
പോയന്റ് ടു പോയന്റ് -4
പേരൂർക്കട - അമ്പലംമുക്ക് - കുറവൻകോണം - വൈ.എം.ആർ - ചാരാച്ചിറ - പ്ലാമൂട് - പട്ടം - എൽ.ഐ.സി - ചാലക്കുഴി - മെഡി.കോളജ് - ആർ.സി.സി
പോയന്റ് ടു പോയന്റ് -5
കഴക്കൂട്ടം റെയിൽവേ സ്റ്റേഷൻ - കഴക്കൂട്ടം ജങ്ഷൻ - ടെക്നോപാർക്ക് മെയിൻഗേറ്റ് - ടെക്നോപാർക്ക് ബാക്ക് ഗേറ്റ് - കാര്യവട്ടം -ചാവടിമുക്ക് - ശ്രീകാര്യം - പോങ്ങുമ്മൂട് - ഉള്ളൂർ - മെഡിക്കൽ കോളജ് - കുമാരപുരം - കണ്ണമ്മൂല - പള്ളിമുക്ക് - പേട്ട റെയിൽവേ സ്റ്റേഷൻ
പോയന്റ് ടു പോയന്റ്- 6
കരകുളം - കാച്ചാണി - മുക്കോല - നെട്ടയം - മണ്ണറക്കോണം - വട്ടിയൂർക്കാവ് - സരസ്വതി വിദ്യാലയ - വലിയവിള - തിരുമല - പാങ്ങോട് - ഇടപ്പഴിഞ്ഞി - വഴുതക്കാട് - ബേക്കറി ജങ്ഷൻ - പാളയം സാഫല്യം കോംപ്ലക്സ് - ഏജീസ് ഓഫിസ് - സ്റ്റാച്യൂ
പോയന്റ് ടു പോയന്റ്- 7
കിഴക്കേകോട്ട - സ്റ്റാച്യൂ - പാളയം - ബേക്കറി ജങ്ഷൻ - ഇടപ്പഴിഞ്ഞി- പാങ്ങോട് - തിരുമല - തൃക്കണ്ണാപുരം - പ്ലാങ്കാലമുക്ക് - പാപ്പനംകോട്
പോയന്റ് ടു പോയന്റ്- 8
കൊഞ്ചിറ ക്ഷേത്രം - ഐരാണിമുട്ടം - കരമന - പാപ്പനംകോട് - മലയം - മലയിൻകീഴ്
പോയന്റ് ടു പോയന്റ് -9
ആറ്റുകാൽ ക്ഷേത്രം - ബണ്ട്റോഡ് - തളിയൽ - കരമന - തമ്പാനൂർ - തൈക്കാട് - ആർട്സ് കോളജ് - വഴുതക്കാട് - വെള്ളയമ്പലം - അമ്പലംമുക്ക് - പേരൂർക്കട - കുടപ്പനക്കുന്ന് - സിവിൽ സ്റ്റേഷൻ
പോയന്റ് ടു പോയന്റ്- 10
മുടവൻമുകൾ - പൂജപ്പുര - ഡി.പി.ഐ ജങഷൻ - വഴുതക്കാട് - തൈക്കാട്- തമ്പാനൂർ - കിഴക്കേകോട്ട - മണക്കാട് - കമലേശ്വരം - തിരുവല്ലം
പോയന്റ് ടു പോയന്റ്- 11
പേരൂർക്കട - പൈപ്പിൻമൂട് - ഗോൾഫ് ലിങ്ക്സ് റോഡ് - ടി.ടി.സി - ദേവസ്വം ബോർഡ് ജങ്ഷൻ - വൈ.എം.ആർ ജങ്ഷൻ - ആനടിയിൽ ഹോസ്പിറ്റൽ - കണ്ണമ്മൂല - മെഡിക്കൽ കോളജ്
പോയന്റ് ടു പോയന്റ്- 12
ഓൾ സെയിന്റ്സ് കോളജ് - ശംഖുമുഖം - വെട്ടുകാട് -വേളി- സെന്റ് സേവ്യേഴ്സ് കോളജ് - പുത്തൻതോപ്പ്
പോയന്റ് ടു പോയന്റ് -13
മലയിൻകീഴ് - പേയാട് - തിരുമല - തൃക്കണ്ണാപുരം - സ്റ്റുഡിയോ റോഡ് - വെള്ളായണി ജങ്ഷൻ - വെള്ളായണി ക്ഷേത്രം
പോയന്റ് ടു പോയന്റ് -14
വെള്ളായണി ക്ഷേത്രം - കുരുമി റോഡ് - കാരയ്ക്കാമണ്ഡപം - പാപ്പനംകോട് - കരമന - തമ്പാനൂർ - എസ്.എസ് കോവിൽ റോഡ് - ഹൗസിങ് ബോർഡ് ജങ്ഷൻ - വാൻറോസ് ജങ്ഷൻ - സെക്രട്ടേറിയറ്റ്
പോയന്റ് ടു പോയന്റ് -15
കരകുളം - വഴയില - പേരൂർക്കട - അമ്പലംമുക്ക് - കുറവൻകോണം - വൈ.എം.ആർ ജങ്ഷൻ - പ്ലാമൂട് - പട്ടം - എൽ.ഐ.സി - ചാലക്കുഴി - മെഡി. കോളജ്
പോയന്റ് ടു പോയന്റ് -16
പോത്തൻകോട് - കാട്ടായിക്കോണം - ചേങ്കോട്ടുകോണം - ചെമ്പഴന്തി -ഉദയഗിരി - ചക്കാലമുക്ക് -ശ്രീകാര്യം
പോയന്റ് ടു പോയന്റ് -17
പോത്തൻകോട് - അയിരൂപ്പാറ - ഞാണ്ടൂർക്കോണം - പൗഡിക്കോണം - കരിയം - ചക്കാലമുക്ക് - ശ്രീകാര്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

