കുരങ്ങു ശല്യത്തില്‍ വലഞ്ഞ് ഒരു ഗ്രാമം
text_fieldsപാങ്ങോട്: ഒരു ഗ്രാമമാകെ കുരങ്ങ് ശല്യത്താൽ വലയുന്നു. മലയോര ഗ്രാമപ്രദേശമായ പാങ്ങോട് പഞ്ചായത്തിലെ വനമേഖലയോട് ചേര്‍ന്നുള്ള കാക്കാണിക്കര പ്രദേശത്തുകാരാണ് കുരങ്ങു ശല്യത്തില്‍ ബുദ്ധിമുട്ടുന്നത്. സംഘമായെത്തുന്ന കുരങ്ങുകള്‍ കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നതിന് പുറമെ മേൽകൂരയിലെ ഓടു പൊളിച്ച് അകത്തു കടന്ന് ഭക്ഷണസാധനങ്ങള്‍ തിന്നുകയും നശിപ്പിക്കുകയും സാധനങ്ങള്‍ വാരിവലിച്ചിടുന്നതും പരതിവാണന്ന് നാട്ടുകാര്‍ പറയുന്നു.
കാക്കാണിക്കര തടത്തരികത്ത് വീട്ടില്‍ ജലജയുടെ വീടിന്റെ മേൽക്കൂര തകര്ത്തിറങ്ങിയ കുരങ്ങുകള്‍ സാധനങ്ങള്‍ നശിപ്പിക്കുകയും വാരിവലിച്ചെറിയുകയും ചെയ്തതാണ് ഏറ്റവും അവസാനത്തെ സംഭവം. കുരങ്ങുശല്യം രൂക്ഷമാകുമ്പോള്‍ നാട്ടുകാര്‍ വനപാലകരെ വിവരമറിയിക്കും. അവരെത്തി കുരങ്ങുകളെ വിരട്ടിയോടിക്കുമെങ്കിലും അധികം കഴിയുംമുമ്പ് അവ വീണ്ടുമെത്തി അതിക്രമങ്ങള്‍ ആവര്‍ത്തിക്കുകയാണ് പതിവെന്നും പറയപ്പെടുന്നു. പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എം.എം ഷാഫി വനം വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

