പണാപഹരണം: ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രമോട്ടറെ പുറത്താക്കി
text_fieldsതിരുവനന്തപുരം: വിജ്ഞാന കൈരളി മാസികയുടെ പേരില്‍ പണാപഹരണം നടത്തിയെന്ന പരാതിയില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സെയില്‍സ് പ്രമോട്ടറായിരുന്ന പന്തളം എന്‍.എസ്.എസ് കോളജിലെ ബിരുദ വിദ്യാര്‍ഥിയും കൊട്ടാരക്കര പൂവറ്റൂർ ഈസ്റ്റ് സ്വദേശിയുമായ മുതിരിവിള വീട്ടില്‍ വിഗ്നേഷ്.വി. പിള്ളയുടെ പ്രമോട്ടര്ഷിപ് റദ്ദാക്കി.
ഇയാള്‍ പലരില്‍നിന്ന് തുക വാങ്ങുകയും ബ്രാന്‍ഡ് അംബാസഡര്‍ എന്നുപറഞ്ഞ് വരിക്കാരെ കബളിപ്പിക്കുകയും ചെയ്തതായി നിരവധിപേര്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനെ അറിയിച്ചിട്ടുണ്ട്.
പരാതികളുടെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രമോട്ടര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്തതായും ഇനിമുതല്‍ ഇയാള്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിെൻറ പേരില്‍ പണം പിരിക്കുന്നത് നിയമവിരുദ്ധമായിരിക്കുമെന്നും ഡയറക്ടര്‍ പ്രഫ. വി. കാര്ത്തികേയന് നായര്‍ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

