Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട് കുത്തിത്തുറന്ന്...

വീട് കുത്തിത്തുറന്ന് ഒന്നര ലക്ഷവും 40 പവനും കവര്‍ന്നയാള്‍ പിടിയില്‍

text_fields
bookmark_border
arrest
cancel

മെ​ഡി​ക്ക​ല്‍ കോ​ള​ജ്: അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് ഒ​ന്ന​ര ല​ക്ഷം രൂ​പ​യും 40 പ​വ​ന്‍ സ്വ​ര്‍ണ​വും ക​വ​ര്‍ന്ന കേ​സി​ലെ പ്ര​തി​യെ ത​മ്പാ​നൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ള​പ്പി​ല്‍ശാ​ല സ്വ​ദേ​ശി ക​ള​ള​ന്‍ കു​മാ​ര്‍ എ​ന്ന അ​നി​ല്‍കു​മാ​റി​നെ (36) ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ത​മ്പാ​നൂ​ര്‍ സ്റ്റേ​ഷ​നി​ലെ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ങ്കി​ലും ചോ​ദ്യം ചെ​യ്യ​ലി​ല്‍ ചാ​ല​ക്കു​ഴി റോ​ഡി​ലെ മോ​ഷ​ണ​വും ഇ​യാ​ളാ​ണ് ന​ട​ത്തി​യ​തെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ര്‍ന്ന് പ്ര​തി​യെ ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ മോ​ഷ​ണം ന​ട​ന്ന ചാ​ല​ക്കു​ഴി റോ​ഡ് കേ​ദാ​രം ലെ​യ്​​നി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

പ്ര​തി​യു​ടെ പേ​രി​ല്‍ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി സ​മാ​ന രീ​തി​യി​ലു​ള​ള 20 ഓ​ളം കേ​സു​ള​ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്താ​ലാ​ണ് അ​റ​സ്റ്റ്. മോ​ഷ്ടി​ച്ച പ​ണ​വും സ്വ​ര്‍ണ​വും പ്ര​തി​യു​ടെ വീ​ടി​നു സ​മീ​പ​ത്തു​ള​ള പു​ര​യി​ട​ത്തി​ൽ കു​ഴി​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ന​ഷ്ട​പ്പെ​ട്ട പ​ണ​വും സ്വ​ര്‍ണ​വും പൊ​ലീ​സ് വീ​ണ്ടെ​ടു​ത്തു.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യാ​ത്താ​ണ് പ്ര​തി വീ​ടി​ന്റെ പി​ന്നി​ലെ വാ​തി​ല്‍ കു​ത്തി​പ്പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന്​ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ര്‍ണ​വും പ​ണ​വും ക​വ​ര്‍ന്ന​ത്. വീ​ട്ടു​ട​മ പ​ത്ത​നം​തി​ട്ട​യി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ പോ​യി മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moneygoldarreststealing case
News Summary - money and gold stealed-accused arrested
Next Story