Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൊബൈൽ ഷോപ്​...

മൊബൈൽ ഷോപ്​ കുത്തിത്തുറന്ന് മോഷണം: അഞ്ചുപേർ പിടിയിൽ

text_fields
bookmark_border
prathikal
cancel

ക​ഠി​നം​കു​ളം: മ​ര്യ​നാ​ട് ജ​ങ്​​ഷ​ന് സ​മീ​പം മൊ​ബൈ​ൽ ഷോ​പ്​ കു​ത്തി​ത്തു​റ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ളും രൂ​പ​യും മ​റ്റ് വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​രെ ആ​റ്റി​ങ്ങ​ൽ ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യ​ക സം​ഘം പി​ടി​കൂ​ടി.

തി​രു​വ​ന​ന്ത​പു​രം പൂ​ന്തു​റ സ്വ​ദേ​ശി​ക​ളാ​യ സു​നി​ൽ സൈ​മ​ൺ (23), റോ​ഷ​ൻ (23), സു​രേ​ഷ് (19), അ​ജി​ത് (18), പ്ര​ശാ​ന്ത് (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 14ന് ​അ​ർ​ധ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. വി​ല​പി​ടി​പ്പു​ള്ള 16 മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ഷോ​പ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 30,000 രൂ​പ, നി​ര​വ​ധി സിം ​കാ​ർ​ഡു​ക​ൾ, സി.​സി.​ടി.​വി സം​വി​ധാ​ന​വും ഹാ​ർ​ഡ് ഡി​സ്ക്​​ എ​ന്നി​വ അ​പ​ക​രി​ച്ചു.

വാ​ട​ക​ക്കെ​ടു​ത്ത കാ​റി​ൽ എ​ത്തി​യാ​ണ് പ്ര​തി​ക​ൾ കൃ​ത്യം ന​ട​ത്തി​യ​ത്. മോ​ഷ​ണ ശേ​ഷം പ്ര​തി​ക​ൾ ത​മി​ഴ്നാ​ട്ടി​ലും ക​ർ​ണാ​ട​ക​യി​ലും ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​രു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ തി​രി​ച്ച​റി​ഞ്ഞ​ത്. മോ​ഷ​ണ​ത്തി​നു​പ​യോ​ഗി​ച്ച കാ​റും സ്കൂ​ട്ട​റും മോ​ഷ്​​ടി​ച്ച മൊ​ബൈ​ലു​ക​ളും സി.​സി.​ടി.​വി സം​വി​ധാ​ന​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ളെ ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsmobile shop
News Summary - Mobile shoplifting: Five arrested
Next Story