Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅതുല്യക്ക്​...

അതുല്യക്ക്​ ആശ്വാസമായ്​ മിഠായി പദ്ധതി

text_fields
bookmark_border
അതുല്യക്ക്​ ആശ്വാസമായ്​ മിഠായി പദ്ധതി
cancel
camera_alt

അ​തു​ല്യ

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ.​ടി​യി​ലെ ശി​ശു​രോ​ഗ​വി​ഭാ​ഗ​ത്തി​ന് കീ​ഴി​ൽ കു​ട്ടി​ക​ൾ​ക്കും കൗ​മാ​ര​ക്കാ​ർ​ക്കു​മാ​യു​ള്ള ഡ​യ​ബ​റ്റി​ക് ക്ലി​നി​ക്കി​ൽ ചി​കി​ത്സ​യി​ലു​ള്ള കു​ട്ടി​യാ​ണ് ഏ​ഴാം ക്ലാ​സു​കാ​രി​യും വ​ക്കം സ്വ​ദേ​ശി​നി​യു​മാ​യ അ​തു​ല്യ.

സാ​മൂ​ഹി​ക സു​ര​ക്ഷാ​മി​ഷ​െൻറ പ​ദ്ധ​തി പ്ര​കാ​രം അ​തു​ല്യ​ക്ക്​ അ​ഞ്ചു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല​വ​രു​ന്ന ഇ​ൻ​സു​ലി​ൻ പ​മ്പ് സ്വ​ന്ത​മാ​യി. ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വി​ലു​ണ്ടാ​കു​ന്ന വ്യ​തി​യാ​നം അ​തു​ല്യ​ക്ക്​ ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്​​ടി​ച്ചി​രു​ന്നു. സാ​ധാ​ര​ണ​രീ​തി​യി​ലു​ള്ള ഇ​ൻ​സു​ലി​ൻ ന​ൽ​ക​ൽ കാ​ര്യ​മാ​യ പ്ര​യോ​ജ​നം ന​ൽ​കി​യി​രു​ന്നു​മി​ല്ല.

ഒ​രു ഇ​ൻ​സു​ലി​ൻ പ​മ്പ് വാ​ങ്ങാ​നു​ള്ള സാ​മ്പ​ത്തി​ക​ശേ​ഷി അ​തു​ല്യ​യു​ടെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കു​ണ്ടാ​യി​രു​ന്നി​ല്ല.

കു​ട്ടി​യു​ടെ സാ​ഹ​ച​ര്യ​ങ്ങ​ൾ മി​ഠാ​യി ക്ലി​നി​ക്കി​ലെ ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി പ​രി​ശോ​ധി​ക്കു​ക​യും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ. സ​ന്തോ​ഷ് കു​മാ​ർ, മി​ഠാ​യി ക്ലി​നി​ക്കി​ലെ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​റി​യാ​സ് എ​ന്നി​വ​ർ ഇ​ട​പെ​ട്ട് സം​സ്ഥാ​ന സാ​മൂ​ഹി​ക സു​ര​ക്ഷാ മി​ഷ​നി​ലൂ​ടെ ഇ​ൻ​സു​ലി​ൻ പ​മ്പ് സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച അ​തു​ല്യ​യു​ടെ ആ​ഗ്ര​ഹം സ​ഫ​ല​മാ​യി. മി​ഠാ​യി പ​ദ്ധ​തി​യി​ലൂ​ടെ ഇ​ൻ​സു​ലി​ൻ പ​മ്പ് ല​ഭി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ കു​ട്ടി​യാ​ണ് അ​തു​ല്യ. ഇ​ൻ​സു​ലി​ൻ പ​മ്പി​ന്​ പു​റ​മെ ക​ണ്ടി​ന്യൂ​യി​ങ്​ ഗ്ലൂ​ക്കോ​സ് മോ​ണി​റ്റ​റി​ങ്​ സം​വി​ധാ​നം, ഇ​ൻ​സു​ലി​ൻ പേ​ന, ഇ​ൻ​സു​ലി​ൻ, ഗ്ലൂ​ക്കോ​മീ​റ്റ​ർ, സ്ട്രി​പ്പു​ക​ൾ എ​ന്നി​വ​യും ന​ൽ​കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athulyamittayi schemeThiruvananthapuram News
Next Story