പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു: രണ്ടുപേർ പിടിയിൽ
text_fieldsതിരുവനന്തപുരം: മജീഷ്യനാണെന്നും മെൻറലിസ്റ്റ് ആണെന്നും നുണ പറഞ്ഞ് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതികളെ പൊലീസ് പിടികൂടി. മുട്ടത്തറ സ്വദേശി വൈശാഖ് കുമാർ (24), പത്തനംതിട്ട സ്വദേശി അഭിജിത് അശോക് (24) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കഴക്കൂട്ടം സൈബർസിറ്റി അസി. കമീഷണർ ഷൈനു തോമസിെൻറ നേതൃത്വത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ ബിജു.യു, എസ്.ഐ ഗോപകുമാർ, സി.പി.ഒമാരായ ബിനു, സുജിത്, അരുൺ എസ്. നായർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
പോക്സോ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

