Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമിന്നൽ ഫൈസലിന്‍റെ മരണം...

മിന്നൽ ഫൈസലിന്‍റെ മരണം കൊലപാതകം; പ്രതിയെ അറസ്റ്റ് ചെയ്തു

text_fields
bookmark_border
മിന്നൽ ഫൈസലിന്‍റെ മരണം കൊലപാതകം; പ്രതിയെ അറസ്റ്റ് ചെയ്തു
cancel
camera_alt

മി​ന്ന​ൽ ഫൈ​സ​ൽ വ​ധ​ക്കേ​സി​ലെ അ​ന്വേ​ഷ​ണ​സം​ഘം

ആറ്റിങ്ങൽ: നിരവധി കേസുകളിലെ പ്രതി മുട്ടപ്പലം പ്ലാവിള പുത്തൻവീട്ടിൽ മിന്നൽ ഫൈസലിന്‍റെ (45) മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ കല്ലമ്പലം നാവായിക്കുളം സബീന മൻസിലിൽ അൻസിൽ (26) പിടിയിലായി. ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൃതദേഹം കൊലപാതകം ആണെന്ന സൂചനയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയിരുന്നു.

11 ദിവസം പഴക്കം ചെന്നനിലയിലാണണ് മൃതദേഹം കണ്ടത്. കൊലപാതകം നടന്നത് ജൂൺ 20 നായിരുന്നു. മൃതദേഹം കണ്ടെത്തിയത് ജൂലൈ ഒന്നിനും. മൃതദേഹ പരിശോധനയിൽ തലക്കേറ്റ വെട്ടാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. റൂറൽ എസ്.പി പ്രശാന്തൻ കാണിയുടെ നിർദേശാനുസരണം ആറ്റിങ്ങൽ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കല്ലമ്പലം സ്റ്റേഷനിൽ വധശ്രമ കേസിലും ചിറയിൻകീഴ് സ്റ്റേഷനിൽ മോഷണ കേസിലും ചെന്നൈയിൽ എൻ.ഡി.പി.എസ് കേസിലും പ്രതിയാണ് അൻസിൽ. അഞ്ച് പൊലീസ് സ്റ്റേഷനുകളിലായി മോഷണം, വധശ്രമം, ലഹരി വിൽപന തുടങ്ങി 26 കേസുകളിലെ പ്രതിയാണ് ഫൈസൽ. കാപ്പയും ചുമത്തിയിട്ടുണ്ട്. മരണത്തിൽ മറ്റാരും സംശയമുന്നയിച്ച് പരാതികൾ നൽകിയിരുന്നില്ല.

പ്രതി അ​ൻ​സി​ൽ

മോ​ഷ​ണ മു​ത​ൽ പ​ങ്കി​ടു​ന്ന​തി​ലെ ത​ർ​ക്കം കൊ​ല​പാ​ത​ക​ത്തി​ലെ​ത്തി

ആ​റ്റി​ങ്ങ​ൽ: ല​ഹ​രി ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ൻ​സി​ൽ ഫൈ​സ​ലു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യ​ത്. മ​റ്റൊ​രു കേ​സി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്ന് അ​ൻ​സ​ൽ ക​ട​പ്പു​റ​ത്ത് വ​ള്ള​പ്പു​ര​യി​ൽ താ​മ​സി​ച്ചി​രു​ന്നു. അ​വി​ടെ പ്ര​ശ്ന​മു​ണ്ടാ​യ​പ്പോ​ൾ നാ​ട്ടു​കാ​ർ ഓ​ടി​ച്ചു. ഈ ​സ​മ​യ​ത്താ​ണ് ല​ഹ​രി ക​ച്ച​വ​ട​മാ​യി ബ​ന്ധ​പ്പെ​ട്ട് സൗ​ഹൃ​ദം ഉ​ണ്ടാ​യി​രു​ന്ന ഫൈ​സ​ലി​നെ സ​മീ​പി​ച്ച് കൂ​ടെ താ​മ​സി​ക്കു​വാ​ൻ ആ​രം​ഭി​ച്ച​ത്. ഇ​രു​വ​രും മോ​ഷ​ണ​കേ​സു​ക​ളി​ലും പ​ങ്കാ​ളി​യാ​യി.

മോ​ഷ​ണ മു​ത​ൽ പ​ങ്കി​ടു​ന്ന​തി​നെ ചൊ​ല്ലി മ​ദ്യ ല​ഹ​രി​യി​ൽ ഉ​ണ്ടാ​യ ത​ർ​ക്കം ആ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണം.​മോ​ക്ഷ​ണ മു​ത​ൽ തു​ല്യ​മാ​യി വീ​തി​ക്കു​വാ​ൻ ഫൈ​സ​ൽ ത​യാ​റാ​യി​ല്ലെ​ന്നും ത​ർ​ക്കം അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ക്കു​ക​യും ചെ​യ്തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഫൈ​സ​ലി​നെ അ​ൻ​സ​ൽ വെ​ട്ടി​വീ​ഴ്ത്തി. ത​ല​ക്കേ​റ്റ വെ​ട്ടാ​ണ് മ​ര​ണ​കാ​ര​ണം.

പ്രതിയെ കണ്ടെത്തിയത് സങ്കീർണമായ അന്വേഷണത്തിനൊടുവിൽ

ആറ്റിങ്ങൽ: ഗുണ്ടയും കാപ്പ കേസിലെ പ്രതിയുമായ മിന്നൽ ഫൈസൽ കൊല്ലപ്പെട്ട സംഭവത്തിൽ കൊലപാതകം തിരിച്ചറിഞ്ഞതും പ്രതിയെ കണ്ടെത്തിയതും സങ്കീർണമായ അന്വേഷണത്തിനോടുവിൽ. അഴൂർ പഞ്ചായത്തിലെ മുട്ടപ്പലം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം ആളൊഴിഞ്ഞ പുരയിടത്തിൽ രണ്ട് മുറികളുള്ള ചെറിയ കെട്ടിടത്തിനുള്ളിലായിരുന്നു ഈ മാസം ഒന്നിന് മൃതദേഹം കണ്ടെത്തിയത്. മിന്നൽ ഫൈസലിന്റെ അടുത്ത ബന്ധു നാസറിന്റെതാണ് വീട്. സമീപ വസ്തുവിൽ മരച്ചീനി വിളവെടുപ്പിനെത്തിയ തൊഴിലാളികളാണ് വീട്ടിൽനിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധിച്ചത്. പൊലീസെത്തി പരിശോധിച്ചപ്പോൾ ദിവസങ്ങൾ പഴക്കമുള്ള നിലയിലായിരുന്നു മൃതദേഹം. ബന്ധുക്കൾ എത്തിയാണ് തിരിച്ചറിഞ്ഞത്. മൃതശരീരത്തിന്‍റെ മുഖം കരിഞ്ഞതുപോലെ കറുത്ത നിലയിലായിരുന്നു. ഇത് പ്രാഥമികമായി ദുരൂഹത സംശയിക്കുന്നതിന് കാരണമായി. പൊലീസ് ശാസ്ത്രീയ തെളിവെടുപ്പുകൾ നടത്തിയിരുന്നു. ഒരു മൊബൈൽ ഫോൺ സമീപത്ത്നിന്ന് കണ്ടെത്തിയിരുന്നു.

മൃതദേഹത്തിന്റെ മുഖത്തുണ്ടായിരുന്ന കറുപ്പുനിറം തീയിട്ട് കത്തിച്ചത് മൂലമല്ലെന്നും 10 ദിവസത്തെ പഴക്കം കൊണ്ട് സ്വാഭാവികമായി ഉണ്ടായതാണെന്നും ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. മരണകാരണം തലക്കേറ്റ വെട്ടാണെന്നും സ്ഥിരീകരിച്ചു. ഇതോടെ പിന്നിൽ ആരാണെന്ന് കണ്ടെത്തുവാനുള്ള ശ്രമമായി. പ്രതിയിലേക്കുള്ള യാതൊരു തെളിവും ഇവിടെ അവശേഷിച്ചിരുന്നില്ല.

മറ്റൊരു ചെറുപ്പക്കാരൻ കൂടെ ഉണ്ടായിരുന്നുവെന്ന് ഭക്ഷണം കൊണ്ടുനൽകിയ ഓട്ടോ ഡ്രൈവറിൽനിന്ന് ലഭിച്ച വിവരത്തിൽ നിന്നാണ് പ്രതിയിലേക്ക് അന്വേഷണം ആരംഭിക്കുന്നത്. നാട്ടിലെ ലഭ്യമായ എല്ലാ സി.സി ടി.വി ദൃശ്യങ്ങളും പരിശോധിച്ചാണ് തെളിവെടുത്തത്. പ്രതിയുടെ രൂപം കിട്ടിയിട്ടും ആളിനെ കണ്ടെത്താൻ പ്രയാസപ്പെട്ടു. അൻസിൽ ഫോൺ ഉപയോഗിക്കാത്തത് പൊലീസിനെ ബുദ്ധിമുട്ടിച്ചു. ആറ്റിങ്ങൽ നഗരത്തിലെ സി.സി ടി.വിയിൽ ബാറിലേക്ക് പ്രതിയും മറ്റൊരു യുവാവും പോകുന്നത് കണ്ടു. ആ യുവാവിനെ കണ്ടെത്തി അന്വേഷിച്ചപ്പോൾ ബോട്ടിൽ മത്സ്യബന്ധത്തിന് പോയപ്പോഴുള്ള പരിചയം ആണെന്നും കൂടുതൽ വ്യക്തിവിവരം അറിയില്ലെന്നും പറഞ്ഞു. ബോട്ട് ഉടമയെ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയുടെ ചിത്രവുമായി വരാൻ സാധ്യതയുള്ള സ്ഥലങ്ങളിലെത്തി അന്വേഷിച്ചാണ് കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewstrivandrumarrestedMurder Case
News Summary - Minnal Faisal's death was a murder; suspect arrested
Next Story