മന്ത്രി സജി ചെറിയാന്റെ കോലം കത്തിച്ചു
text_fieldsഫ്രറ്റേണിറ്റി മൂവ്മെൻറ് പ്രവർത്തകർ മന്ത്രി സജി ചെറിയാന്റെ കോലം കത്തിച്ച് പ്രതിഷേധിക്കുന്നു
തിരുവനന്തപുരം: മുസ്ലിംവിരുദ്ധ വംശീയ പ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാൻ രാജി വെക്കുക, വിദ്വേഷ പ്രചാരണങ്ങൾക്ക് പിന്തുണ നൽകുന്ന പിണറായി സർകാർ നിലപാട് ചെറുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല കമ്മിറ്റി സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചു. സെക്രട്ടറിയേറ്റിന് മുന്നിൽ മന്ത്രി സജി ചെറിയാന്റെ കോലം കത്തിച്ചു. ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല പ്രസിഡണ്ട് ഷാഹിൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ലമീഹ് അധ്യക്ഷതയും അദ്നാൻ നന്ദിയും അറിയിച്ചു. നഈമ, റമദാൻ എന്നിവർ നേതൃത്വം നൽകി.

