Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരജിസ്ട്രേഷന്‍ മന്ത്രി...

രജിസ്ട്രേഷന്‍ മന്ത്രി കാർമികനായി; വകുപ്പുമേധാവിക്ക്​ ലളിത വിവാഹം

text_fields
bookmark_border
marriage
cancel
camera_alt

ര​ജി​സ്ട്രേ​ഷ​ന്‍ വ​കു​പ്പ് മ​ന്ത്രി​യു​ടെ കാ​ര്‍മി​ക​ത്വ​ത്തി​ല്‍ വ​കു​പ്പ് മേ​ധാ​വി ശ്രീ​ധ​ന്യ സു​രേ​ഷ് ഐ.​എ.​എ​സി​ന്‍റെ വി​വാ​ഹം

തി​രു​വ​ന​ന്ത​പു​രം: ര​ജി​സ്ട്രേ​ഷ​ന്‍ വ​കു​പ്പ് മ​ന്ത്രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ല്‍ വ​കു​പ്പ് മേ​ധാ​വി​യു​ടെ ല​ളി​ത​വി​വാ​ഹം. ര​ജി​സ്ട്രേ​ഷ​ന്‍ ഐ.​ജി ശ്രീ​ധ​ന്യ സു​രേ​ഷും ഗാ​യ​ക് ആ​ര്‍. ച​ന്ദു​മാ​യി പ്ര​ത്യേ​ക വി​വാ​ഹ നി​യ​മ പ്ര​കാ​രം ദ​മ്പ​തി​ക​ളാ​യ​പ്പോ​ള്‍ ര​ജി​സ്ട്രേ​ഷ​ന്‍ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ കാ​ര്‍മി​ക​ത്വം വ​ഹി​ച്ചു. വ​ധു​വി​ന്‍റെ പി​താ​വ്​ സു​രേ​ഷ് കെ.​കെ, വ​ര​ന്‍റെ പി​താ​വ്​ രാ​മ​ച​ന്ദ്ര​ന്‍, മാ​താ​വ്​ രാ​ധാ​മ​ണി എ​ന്നി​വ​ര്‍ സാ​ക്ഷി​ക​ളാ​യി രേ​ഖ​യി​ല്‍ ഒ​പ്പു​െ​വ​ച്ചു.

രാ​വി​ലെ 11 മ​ണി​യോ​ടെ ജി​ല്ല ര​ജി​സ്​​ട്രാ​ര്‍ നൈ​നാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ കു​മാ​ര​പു​ര​ത്തു​ള്ള വ​സ​തി​യി​ലെ​ത്തി. തു​ട​ര്‍ന്ന് വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി. വി​വാ​ഹ​ശേ​ഷം വ​ധൂ​വ​ര​ന്മാ​ര്‍ മാ​താ​പി​താ​ക്ക​ളു​ടെ​യും മ​ന്ത്രി​യു​ടെ​യും അ​നു​ഗ്ര​ഹം വാ​ങ്ങി​യ​ശേ​ഷം വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ര്‍ക്ക് മ​ധു​രം വി​ള​മ്പി വി​വാ​ഹം കേ​മ​മാ​ക്കി. സ​ദ്യ​യോ സ​ദ്യ​വ​ട്ട​ങ്ങ​ളോ വാ​ദ്യ​ഘോ​ഷ​ങ്ങ​ളോ ഇ​ല്ലാ​തെ​യു​ള്ള ആ​ര്‍ഭാ​ട​ര​ഹി​ത​മാ​യ വി​വാ​ഹം സ​മൂ​ഹ​ത്തി​ന് പു​ത്ത​ന്‍ സ​ന്ദേ​ശ​മാ​ണ്​ ന​ല്‍കു​ന്ന​തെ​ന്ന് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ധ്യ​മാ​യാ​ണ് വ​കു​പ്പി​ന്‍റെ മേ​ധാ​വി​യാ​യി​ക്കു​മ്പോ​ള്‍ പ്ര​ത്യേ​ക വി​വാ​ഹ നി​യ​മ പ്ര​കാ​രം വി​വാ​ഹി​ത​രാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trivandrum NewsMarriageIG Sreedhanya Suresh
News Summary - Minister of Registration as Labour-A simple marriage for the head of the department
Next Story