Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്നയാൾക്ക് രക്ഷകനായി മന്ത്രി മുഹമ്മദ് റിയാസ്

text_fields
bookmark_border
ആക്കുളത്ത് പരിപാടിയിൽ പങ്കെടുക്കാൻ വരുന്ന വഴിയിലാണ് അപകടത്തിൽപെട്ടയാളെ മന്ത്രി കണ്ടത്
അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്നയാൾക്ക് രക്ഷകനായി മന്ത്രി മുഹമ്മദ് റിയാസ്
cancel
camera_alt

ആ​ക്കു​ളം പാ​ല​ത്തി​ന് സ​മീ​പ​ം അപകടത്തിൽപെട്ടയാളുടെ

അടുത്ത്​ മന്ത്രി റിയാസ്​

തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന മധ്യവയസ്കന് രക്ഷകനായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അപകടത്തിൽപെട്ടയാളെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു.

വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ആക്കുളം പാലത്തിന് സമീപമായിരുന്നു അപകടം. ബൈക്ക് യാത്രികനെ ഇടിച്ചിട്ട വഹനം നിർത്താതെ പോകുകയായിരുന്നു. ചോരയൊലിച്ച് കിടക്കുന്ന ആളെ കണ്ട മന്ത്രി വാഹനം നിർത്തിച്ച് പൈലറ്റ് വാഹനത്തിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആക്കുളത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ വരുന്ന വഴിയിലാണ് അപകടത്തിൽപെട്ടയാളെ മന്ത്രി കണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Minister Muhammad Riyas saved the person who was injured in the accident
Next Story