Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓണക്കാലത്ത് റെക്കോഡ്​...

ഓണക്കാലത്ത് റെക്കോഡ്​ നേട്ടവുമായി മില്‍മ

text_fields
bookmark_border
ഓണക്കാലത്ത് റെക്കോഡ്​ നേട്ടവുമായി മില്‍മ
cancel

തി​രു​വ​ന​ന്ത​പു​രം: പാ​ല്‍, തൈ​ര്, നെ​യ്യ് തു​ട​ങ്ങി​യ വി​വി​ധ ഡെ​യ​റി ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ വി​ല്‍പ​ന​യി​ല്‍ മി​ല്‍മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല യൂ​നി​യ​ന് ഓ​ണ​ക്കാ​ല​ത്ത് റെ​ക്കോ​ഡ്​ നേ​ട്ടം. 32 ല​ക്ഷം ലി​റ്റ​ര്‍ പാ​ലും 2.25 ല​ക്ഷം കി​ലോ​ഗ്രാം തൈ​രും 259 മെ​ട്രി​ക് ട​ണ്‍ നെ​യ്യും മ​റ്റു മി​ല്‍മ ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​ണ് ഓ​ണ​ദി​വ​സ​ങ്ങ​ളി​ല്‍ വി​റ്റ​ത്. ഉ​ത്രാ​ട​ദി​ന​ത്തി​ലെ പാ​ല്‍വി​ല്‍പ​ന​യി​ല്‍ ജി​ല്ല അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ഡെ​യ​റി​യാ​ണ് കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പാ​ല്‍ വി​പ​ണി​യി​ല്‍ എ​ത്തി​ച്ച യൂ​നി​റ്റ്. തി​രു​വ​ന​ന്ത​പു​രം ഡെ​യ​റി​യി​ല്‍നി​ന്ന്​ പു​തി​യ​താ​യി വി​പ​ണി​യി​ല്‍ ഇ​റ​ക്കി​യ 525 എം.​എ​ല്‍ ഹോ​മോ​ജ​നൈ​സ്ഡ് പാ​ലി​ന് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കി​ട​യി​ല്‍ വ​ന്‍ സ്വീ​കാ​ര്യ​ത​യാ​ണ്.

ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഓ​ണ​ക്കാ​ല​ത്ത് ക്ഷീ​ര​ക​ര്‍ഷ​ക​ര്‍ക്ക് ഓ​രോ ലി​റ്റ​ര്‍ പാ​ലി​നും ഒ​രു രൂ​പ അ​ധി​ക ഇ​ന്‍സെൻറി​വും എ​ല്ലാ ക്ഷീ​ര​സം​ഘം ജീ​വ​ന​ക്കാ​ര്‍ക്കും 1000 രൂ​പ വീ​തം ഓ​ണ​സ​മ്മാ​ന​വും തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല യൂ​നി​യ​ന്‍ ന​ല്‍കി. ഇ​തി​നു​പു​റ​മേ പാ​ല്‍ വി​ത​ര​ണ ഏ​ജ​ന്‍സി​ക​ള്‍ക്കു​ള്ള പ്രോ​ത്സാ​ഹ​ന ഇ​ന്‍സെൻറി​വ് സെ​പ്റ്റം​ബ​റി​ല്‍ വി​ത​ര​ണം ചെ​യ്യും. കോ​വി​ഡ് വ്യാ​പ​നം, ലോ​ക്ഡൗ​ണ്‍ പ്ര​തി​സ​ന്ധി​ക​ളി​ലും കേ​ര​ള​ത്തി​ലെ ക്ഷീ​ര​ക​ര്‍ഷ​ക​ര്‍ക്ക് ക​രു​ത്തു പ​ക​രു​ന്ന​താ​ണ് തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല യൂ​നി​യ​ന്‍ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ള്‍.

പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ലും മി​ല്‍മ​യു​ടെ നേ​ട്ട​ത്തി​നു​വേ​ണ്ടി പ്ര​വ​ര്‍ത്തി​ച്ച ക്ഷീ​ര ക​ര്‍ഷ​ക​ര്‍ക്കും സം​ഘം, ഡെ​യ​റി ജീ​വ​ന​ക്കാ​ര്‍ക്കും ഡീ​ല​ര്‍മാ​ര്‍ക്കും വി​ത​ര​ണ രം​ഗ​ത്തു​ള്ള ക​രാ​റു​കാ​ർ​ക്കും വാ​ഹ​ന ജീ​വ​ന​ക്കാ​ര്‍ക്കും മേ​ഖ​ല യൂ​നി​യ​ന്‍ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ക​ണ്‍വീ​ന​ര്‍ എ​ന്‍. ഭാ​സു​രാം​ഗ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ ഡി.​എ​സ്. കോ​ണ്ട​യും ന​ന്ദി അ​റി​യി​ച്ചു. നി​ര​വ​ധി നൂ​ത​ന​മാ​യ മൂ​ല്യ​വ​ര്‍ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ള്‍ സ​മീ​പ ഭാ​വി​യി​ല്‍ വി​പ​ണി​യി​ല്‍ ഇ​റ​ക്കു​ന്ന​തി​ന് മി​ല്‍മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല യൂ​നി​യ​ന്‍ പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കു​ന്ന​താ​യും ഇ​വ​ര്‍ പ​റ​ഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MilmaOnam
News Summary - Milma with record achievement during Onam
Next Story