സ്വർണാഭരണം തട്ടിയ കേസിൽ മീശ വിനീത് വീണ്ടും പിടിയിൽ
text_fieldsകിളിമാനൂർ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് സ്വർണാഭരണങ്ങൾ വാങ്ങി പണയം വെച്ചശേഷം അവ തിരികെ ചോദിച്ച യുവതിയെ മർദിച്ച കേസിൽ യൂട്യൂബറായ മീശ എന്ന വിനീത് (26) അറസ്റ്റിൽ.
നിലവിൽ കോടതി ജാമ്യത്തിൽ കഴിഞ്ഞുവരികയായിരുന്നു. ഇയാൾക്കെതിരെ കാപ്പ ആക്ട് പ്രകാരമുള്ള നടപടികൾ സ്വീകരിച്ചുവരുന്നതിനിടക്കാണ് ഈ കേസിനാസ്പദമായ സംഭവം. കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അന്വേഷിച്ചുവരവെ ജില്ല പൊലീസ് മേധാവി ശിൽപക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി ജയകുമാർ, കിളിമാനൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി. ജയൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

