Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightMedical collegechevron_rightഗതാഗതക്കുരുക്കില്‍...

ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി മെഡിക്കല്‍ കോളജ് ആശുപത്രി പരിസരം

text_fields
bookmark_border
ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി മെഡിക്കല്‍ കോളജ് ആശുപത്രി പരിസരം
cancel
camera_alt

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഒ.​പി ബ്ലോ​ക്കി​നു മു​ന്നി​ലെ സ​ര്‍വി​സ് റോ​ഡി​ല്‍ പി.​ഡ​ബ്ല്യു.​ഡി ഓ​ഫി​സി​നു

മു​ന്നി​ല്‍നി​ന്നു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്റെ ദൃ​ശ്യം

മെ​ഡി​ക്ക​ല്‍ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഒ.​പി ബ്ലോ​ക്കി​ലേ​ക്കു​ള്ള സ​ര്‍വി​സ് റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ വീ​ര്‍പ്പു​മു​ട്ടി രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും. രാ​വി​ലെ എ​ട്ടു മു​ത​ല്‍ ഉ​ച്ച​ക്ക് 2.30 വ​രെ​യാ​ണ് ഈ ​ഭാ​ഗ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക്. എ​സ്.​ബി.​ഐ​യു​ടെ മു​ന്‍ ഭാ​ഗ​ത്തു​നി​ന്നു നീ​ളു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് ഏ​ക​ദേ​ശം ആ​ര്‍.​സി.​സി, ശ്രീ​ചി​ത്ര ഭാ​ഗ​ത്തേ​ക്കു നീ​ളു​ക​യാ​ണു ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍, ഈ ​ഭാ​ഗ​ത്ത് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ർ ഇ​ല്ലെ​ന്നാ​ണ്​ പ​രാ​തി.

റോ​ഡി​ന്റെ ഇ​രു​വ​ശ​വും അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ല്‍ പ​ടു​കൂ​റ്റ​ന്‍ ക​ല്ലു​ക​ളും ക​മ്പു​ക​ളും നാ​ട്ടി അ​തി​ല്‍ ക​യ​ർ വ​ലി​ച്ചു​കെ​ട്ടി​യി​രി​ക്കു​ന്ന​ത് പ​ല​പ്പോ​ഴും അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കു​ന്നു. അ​ന​ധി​കൃ​ത വാ​ഹ​ന പാ​ര്‍ക്കി​ങ്​ ഒ​ഴി​വാ​ക്കാ​ൻ എ​ന്ന പേ​രി​ലാ​ണി​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു​ള്ളി​ലെ​ത​ന്നെ കേ​ര​ള വാ​ട്ട​ര്‍ അ​തോ​റി​റ്റി ഓ​ഫി​സ്, കെ.​എ​സ്.​ഇ.​ബി ഓ​ഫി​സ്, പി.​ഡ​ബ്ല്യു.​ഡി ഓ​ഫി​സ് എ​ന്നി​വ​യു​ടെ മു​ന്നി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം അ​ന​ധി​കൃ​ത പാ​ര്‍ക്കി​ങ്ങും ഗ​താ​ഗ​ത​ക്കു​രു​ക്കും. കൂ​ടാ​തെ, സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ലേ​ക്കു​ള്ള സ​ര്‍വി​സ് റോ​ഡി​ലും രാ​വി​ലെ എ​ട്ടു മു​ത​ല്‍ ഉ​ച്ച​ക്ക് മൂ​ന്നു മ​ണി വ​രെ ശ​ക്ത​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traffic jammedical college
News Summary - The medical college hospital area was overwhelmed by the traffic jam
Next Story