എസ്.എ.ടി ആശുപത്രി പരിസരം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രം
text_fieldsഎസ്.എ.ടി ആശുപത്രി വളപ്പില്‍ കൂട്ടമായി കിടന്നുറങ്ങുന്ന തെരുവുനായ്ക്കള്‍
മെഡിക്കല്‍കോളജ്: എസ്.എ.ടി ആശുപത്രി പരിസരത്ത് തെരുവുനായ്ക്കൾ വ്യാപകം. പകല്‍ ആശുപത്രിയുടെ വിവിധ ഭാഗങ്ങളിലും പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ അടിയിലും കിടന്നുറങ്ങുന്ന നായ്ക്കള്‍ രാത്രിയാകുന്നതോടെ ആശുപത്രിയുടെ മുന്‍ ഭാഗത്തെത്തി കടിപിടികൂടുന്ന കാഴ്ച ഭീതി ജനിപ്പിക്കുന്നതാണ്. അടുത്തിടെ, നിരവധി പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റതായും പരാതിയുണ്ട്.
രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ വരുന്നവരാണ് ഏറെയും ബുദ്ധിമുട്ട് അനുഭവിക്കുന്നത്. രാത്രിയില്‍ വൃക്ഷച്ചുവടുകളിലും പുറമെയുള്ള സ്ഥലങ്ങളിലും തങ്ങുന്ന ഇവർ, നായ്ക്കളുടെ ശല്യം ഭയന്നാണ് കഴിഞ്ഞുകൂടുന്നത്. അധികൃതര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയെങ്കിലും യാതൊരുവിധത്തിലുള്ള നടപടികളുമില്ലെന്ന് ശക്തമായ ആക്ഷേപമുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

