വിരലില് കുടുങ്ങിയ മോതിരം നീക്കം ചെയ്തു
text_fieldsമെഡിക്കല് കോളജ് ആശുപത്രി സര്ജറി വിഭാഗത്തില് യുവാവിന്റെ വിരലില് കുടുങ്ങിയ മോതിരം അഗ്നി രക്ഷാ പ്രവര്ത്തകര് നീക്കം ചെയ്തപ്പോള്
മെഡിക്കല് കോളജ്: വിരലില് മോതിരം കുടുങ്ങിയ നിലയില് മെഡിക്കല് കോളജ് ആശുപത്രിയിൽഎത്തിയ യുവാവിന്റെ മോതിരം നീക്കം ചെയ്തു. ചാക്ക ഫയര് ഫോഴ്സ് അധികൃതരാണ് മോതിരം നീക്കം ചെയ്തത്.
കഴിഞ്ഞദിവസം രാത്രി 11.45 ഓടെയാണ് തിരുവനന്തപുരം സ്വദേശിയായ അജയ് ജെ.കുമാര് (40) ആശുപത്രിയില് എത്തിയത്. മോതിരം ഊരാന് കഴിയാത്ത വിധം വിരല് പഴുത്തിരുന്നു. വേദന സംഹാരി നല്കിയശേഷം ഫയര് ഫോഴ്സ് അധികൃതര് ഉപകരണം ഉപയോഗിച്ച് മോതിരം മുറിച്ച് നീക്കം ചെയ്യുകയായിരുന്നു. മെഡിക്കല് കോളജ് അത്യാഹിത വിഭാഗത്തില് നിന്നും ലഭിച്ച സന്ദേശത്തെത്തുടര്ന്നാണ് ഫയര് ആന്ഡ് റെസ്ക്യൂ ഓഫീസര്മാരായ വിഷ്ണു , സഞ്ജു , ഗ്രേഡ് മെക്കാനിക്ക് അരുണ് എം.നായര് എന്നിവരുടെ നേതൃത്വത്തിലുളള സംഘം എത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

