Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightMedical collegechevron_rightമെഡിക്കൽ കോളജിൽ...

മെഡിക്കൽ കോളജിൽ രോഗികൾക്കായി എൻ.ജി.ഒ യൂനിയന്റെ ഹെൽപ്പ് ഡെസ്ക്

text_fields
bookmark_border
മെഡിക്കൽ കോളജിൽ രോഗികൾക്കായി എൻ.ജി.ഒ യൂനിയന്റെ ഹെൽപ്പ് ഡെസ്ക്
cancel
camera_alt

കേ​ര​ള എ​ൻ.​ജി.​ഒ യൂ​നി​യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​രം​ഭി​ച്ച ഹെ​ൽ​പ്പ് ഡെ​സ്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​വി. ശ​ശി​ധ​ര​ൻ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് ആ​ശു​പ​ത്രി​യി​ലെ വി​വി​ധ സേ​വ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ കേ​ര​ളാ എ​ൻ.​ജി.​ഒ യൂ​നി​യ​ൻ തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് ജി​ല്ല ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹെ​ൽ​പ്പ് ഡെ​സ്ക് ആ​രം​ഭി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് ഒ.​പി ബ്ലോ​ക്കി​ലെ ര​ണ്ടാം നി​ല​യി​ലാ​ണ് ഹെ​ൽ​പ്പ് ഡെ​സ്ക് കൗ​ണ്ട​ർ തു​റ​ന്ന​ത്.

ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​സ്പ്, മെ​ഡി​സെ​പ് ഉ​ൾ​പ്പെ​ടെ​യു​ള്ള കൗ​ണ്ട​റു​ക​ളെ​ക്കു​റി​ച്ചും അ​വ​യി​ൽ ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ചും രോ​ഗി​ക​ൾ​ക്കു​ള്ള സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക, വി​വി​ധ ഒ.​പി​ക​ളെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ക എ​ന്നി​വ​യ്ക്കൊ​പ്പം കെ- ​സോ​ട്ടോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​വ​യ​വ​ദാ​ന ര​ജി​സ്ട്രേ​ഷ​നും ഈ ​കൗ​ണ്ട​റി​ലൂ​ടെ ന​ട​ത്താം.

കാ​ല​ങ്ങ​ളാ​യി ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ൾ നേ​രി​ടു​ന്ന ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ടു മ​ന​സി​ലാ​ക്കി​യ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് എ​ൻ.​ജി.​ഒ യൂ​നി​യ​ൻ ഹെ​ൽ​പ്പ് ഡെ​സ്ക് എ​ന്ന ആ​ശ​യ​വു​മാ​യി മു​ന്നോ​ട്ടു വ​ന്ന​ത്. ഹെ​ൽ​പ്പ് ഡെ​സ്ക് ആ​രം​ഭി​ച്ച ചൊ​വ്വാ​ഴ്ച ത​ന്നെ നി​ര​വ​ധി രോ​ഗി​ക​ൾ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. ഒ.​പി ബ്ലോ​ക്കി​ലെ ര​ണ്ടാം നി​ല​യി​ലാ​ണ് ഹെ​ൽ​പ്പ് ഡെ​സ്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കേ​ര​ളാ എ​ൻ.​ജി.​ഒ യൂ​നി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​വി. ശ​ശി​ധ​ര​ൻ ഹെ​ൽ​പ്പ് ഡെ​സ്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് ജി​ല്ല പ്ര​സി​ഡ​ൻ​റ് എ​സ്. ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. കെ ​സോ​ട്ടോ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​നോ​ബി​ൾ ഗ്രേ​ഷ്യ​സ്, ദ​ക്ഷി​ണ​മേ​ഖ​ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​രാ​ഖി കൃ​ഷ്ണ​ൻ, എ​ൻ.​ജി.​ഒ യൂ​നി​യ​ൻ ജി​ല്ല സെ​ക്ര​ട്ട​റി പി.​കെ വി​നു​കു​മാ​ർ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് കെ.​പി. സു​നി​ൽ കു​മാ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം എം. ​ര​ഞ്ജി​നി, ഡി.​എം.​ഇ ഏ​രി​യ സെ​ക്ര​ട്ട​റി വി​പി​ൻ കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ngo unionhelp deskThiruvananthapuram Medical CollegeThiruvananthapuram News
News Summary - NGO Unions help desk for patients at thiruvananthapuram medical college
Next Story