Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightMedical collegechevron_rightവ്യാജ സ്റ്റിക്കർ...

വ്യാജ സ്റ്റിക്കർ പതിച്ച് അനധികൃത പാർക്കിങ്​ വ്യാപകം

text_fields
bookmark_border
Illegal parking: Traffic jam in Vennikulam
cancel

മെ​ഡി​ക്ക​ൽ കോ​ള​ജ്: കോ​ള​ജ് കാ​മ്പ​സി​ലെ അ​ന​ധി​കൃ​ത വാ​ഹ​ന പാ​ർ​ക്കി​ങ്​ ത​ട​യാ​ൻ ജീ​വ​ന​ക്കാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്ഥാ​പ​ന​ത്തി​ന്റെ ലോ​ഗോ​യും ക്യു.​ആ​ർ കോ​ഡു​മു​ള്ള പ്ര​ത്യേ​ക വാ​ഹ​ന സ്റ്റി​ക്ക​റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി. കാ​മ്പ​സി​ലെ പാ​ർ​ക്കി​ങ് ഏ​രി​യ​യി​ൽ നി​ർ​ത്തി​യി​ടാ​നാ​യി വാ​ഹ​ന​ങ്ങ​ളി​ലെ വി​ൻ​ഡ് ഷീ​ൽ​ഡി​ൽ പ​തി​ക്കു​ന്ന സ്റ്റി​ക്ക​റു​ക​ളാ​ണി​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ന്റെ ലോ​ഗോ ഉ​ള്ള സ്റ്റി​ക്ക​റു​ക​ൾ നി​ല​വി​ലു​ണ്ടെ​ങ്കി​ലും വ്യാ​പ​ക​മാ​യി വ്യാ​ജ സ്റ്റി​ക്ക​റു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്​ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രു​ന്നു. ഇ​ത്ത​രം സ്റ്റി​ക്ക​റു​ക​ൾ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ പ​തി​ച്ച് ജീ​വ​ന​ക്കാ​രു​ടെ പാ​ർ​ക്കി​ങ് സ്ഥ​ലം കൈ​യേ​റു​ന്ന​തും ഗ​താ​ഗ​ത​ത​ട​സ്സം സൃ​ഷ്ടി​ച്ച്​ റോ​ഡ​രി​കി​ൽ വാ​ഹ​നം നി​ർ​ത്തു​ന്ന​തും പ​തി​വാ​ണ്.

വ്യാ​ജ സ്റ്റി​ക്ക​ർ പ​തി​ച്ച വാ​ഹ​ന​ങ്ങ​ളെ ക​ണ്ടെ​ത്താ​നും അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്​ ഒ​ഴി​വാ​ക്കാ​നു​മാ​ണ് പ്ര​ത്യേ​ക സ്റ്റി​ക്ക​ർ പു​റ​ത്തി​റ​ക്കി​യ​തെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ജീ​വ​ന​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും കോ​ള​ജി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന ക്യു.​ആ​ർ കോ​ഡു​ള്ള സ്റ്റി​ക്ക​ർ വാ​ഹ​ന​ങ്ങ​ളി​ൽ പ​തി​ക്ക​ണം. മ​റ്റു​ള്ള വാ​ഹ​ന തി​രി​ച്ച​റി​യ​ൽ സ്റ്റി​ക്ക​റു​ക​ൾ അ​സാ​ധു​വാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Illegal parkingfake sticker
News Summary - fake sticker Illegal parking is widespread
Next Story