Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightMedical collegechevron_rightമെഡിക്കൽ കോളജിലെ...

മെഡിക്കൽ കോളജിലെ ഡ്രൈയിനേജ് നിർമാണം ഇഴയുന്നു

text_fields
bookmark_border
മെഡിക്കൽ കോളജിലെ ഡ്രൈയിനേജ് നിർമാണം ഇഴയുന്നു
cancel
camera_alt

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ശി​ശു​രോ​ഗ വി​ഭാ​ഗം കെ​ട്ടി​ട​ത്തി​ന്​ സ​മീ​പം ന​ട​ക്കു​ന്ന ഡ്രെ​യി​നേ​ജ് പ​ണി

മെ​ഡി​ക്ക​ല്‍ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ശി​ശു​രോ​ഗ വി​ഭാ​ഗം ഒ.​പി കെ​ട്ടി​ട​ത്തി​ന്​ സ​മീ​പം ഡ്രെ​യി​നേ​ജി​ന്റെ നി​ർ​മാ​ണം ഇ​ഴ​യു​ന്ന​താ​യി പ​രാ​തി. ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി ആ​രം​ഭി​ച്ച പ​ണി​യാ​ണ് എ​ങ്ങു​മെ​ത്താ​തെ നീ​ണ്ടു​പോ​കു​ന്ന​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വാ​ര്‍ഡു​ക​ളി​ൽ​നി​ന്നു​ള്ള മാ​ലി​ന്യം സം​ഭ​ര​ണി​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ഇ​ന്റ​ര്‍ ക​ണ​ക്ഷ​ന്‍ പൈ​പ്പു​ക​ളു​ടെ പ​ണി​യാ​ണ് ആ​രം​ഭി​ച്ച​ത്.

അ​ഞ്ച് മീ​റ്റ​റോ​ളം ആ​ഴ​ത്തി​ലാ​ണ് പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ച​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​വേ​ണ്ടി കു​ഴി​ക​ള്‍ എ​ടു​ത്ത ഭാ​ഗ​ത്ത് അ​പ​ക​ട​സൂ​ച​ന​യാ​യി നാ​ട​യും ത​ടി​ക​ളും നാ​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ലും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഇ​ത് അ​പ​ക​ട​ഭീ​ഷ​ണി ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. വാ​ര്‍ഡു​ക​ളി​ല്‍നി​ന്നു​ള്ള മാ​ലി​ന്യ​മെ​ത്തി അ​ട​വു​ണ്ടാ​കു​ന്ന​തി​നാ​ലാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ച്ച​ത്. പൈ​പ്പി​ല്‍ അ​ട​വു​ള്ള ഭാ​ഗ​ത്തു​നി​ന്ന് പു​തി​യ ക​ണ​ക്ഷ​ന്‍ സം​ഭ​ര​ണി​യി​ലേ​ക്ക് കൊ​ടു​ക്കു​ന്ന പ​ണി​യാ​ണ് ഇ​ഴ​യു​ന്ന​ത്.

അ​തേ​സ​മ​യം എ​ത്ര​യും വേ​ഗം പ​ണി പൂ​ര്‍ത്തി​യാ​ക്കാ​നാ​ണ് അ​ധി​കൃ​ത​ര്‍ ന​ല്‍കി​യി​രി​ക്കു​ന്ന നി​ര്‍ദേ​ശം. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡ്രെ​യി​നേ​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് പി.​ഡ​ബ്ല്യു.​ഡി പ്ര​ത്യേ​ക വി​ഭാ​ഗ​വും സ്വീ​വേ​ജ് അ​തോ​റി​റ്റി​യും സം​യു​ക്ത​മാ​യി​ട്ടാ​ണ്. പ​ണി ന​ട​ന്നു​വ​രു​ന്ന​തി​നു സ​മീ​പ​ത്ത് തെ​രു​വു​വി​ള​ക്കു​ക​ള്‍ ചി​ല സ​മ​യ​ങ്ങ​ളി​ല്‍ പ്ര​കാ​ശി​ക്കാ​ത്ത​ത് രോ​ഗി​ക​ള്‍ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍ക്കും തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ലും കു​ഴി​യു​ടെ ഭാ​ഗം സു​ര​ക്ഷി​ത​മ​ല്ലാ​തെ തു​റ​ന്നു​കി​ട​ക്കു​ന്ന​താ​ണ് കാ​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical collegeDrainage construction
News Summary - Drainage construction in medical college
Next Story