Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightMedical collegechevron_rightവഴിമുടക്കി വേസ്റ്റ്​...

വഴിമുടക്കി വേസ്റ്റ്​ സ്​റ്റോർബോട്ടില്‍ ശേഖരം ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി

text_fields
bookmark_border
വഴിമുടക്കി വേസ്റ്റ്​ സ്​റ്റോർബോട്ടില്‍ ശേഖരം ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി
cancel
camera_alt

വേ​സ്റ്റ് സ്റ്റോ​റി​നു സ​മീ​പം ചാ​ക്കി​ല്‍ കെ​ട്ടി അ​ല​ക്ഷ്യ​മാ​യി കൂ​ട്ടി​യി​ട്ടി​രു​ന്ന വേ​സ്റ്റ് ബോ​ട്ടി​ല്‍ ശേ​ഖ​രം

മെ​ഡി​ക്ക​ല്‍ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വാ​ര്‍ഡു​ക​ളി​ല്‍ നി​ന്ന്​ ശേ​ഖ​രി​ക്കു​ന്ന കാ​ലി​ക്കു​പ്പി​ക​ള്‍ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന 'വേ​സ്റ്റ് സ്റ്റോ​ര്‍' ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ള്‍ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍ക്കും പൊ​തു​ജ​ന​ങ്ങ​ള്‍ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി പ​രാ​തി.

പ​ഴ​യ മോ​ര്‍ച്ച​റി​ക്കും ഹൗ​സ് കീ​പ്പി​ങ് സ്റ്റോ​റി​നും എ​തി​ര്‍വ​ശ​ത്താ​ണ് വേ​സ്റ്റ് സ്റ്റോ​ര്‍. ലോ​ഡ് ക​ണ​ക്കി​ന് വേ​സ്റ്റ് ബോ​ട്ടി​ലു​ക​ളാ​ണ് വ​ലി​യ പ്ലാ​സ്റ്റി​ക്​ ചാ​ക്കു​ക​ളി​ല്‍ നി​റ​ച്ച് സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ലേ​ക്ക്​ പോ​കു​ന്ന റോ​ഡി​ന് വ​ശ​ത്താ​യി കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. കു​പ്പി​ക​ള്‍ നീ​ക്കം ചെ​യ്യാ​ത്ത​തി​നാ​ല്‍ വേ​സ്റ്റ് സ്റ്റോ​ര്‍ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​മാ​യി മാ​റി.

ഒ​ഴി​ഞ്ഞ ബോ​ട്ടി​ലു​ക​ള്‍ കു​ന്നു​കൂ​ടാ​തെ നീ​ക്കം ചെ​യ്യു​ന്ന​തി​ന്​ സ്വ​കാ​ര്യ വ്യ​ക്തി​ക്ക് ക​രാ​ര്‍ ന​ല്‍കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ഇ​യാ​ള്‍ അ​താ​ത് സ​മ​യം ബോ​ട്ടി​ലു​ക​ള്‍ നീ​ക്കം ചെ​യ്യാ​ത്ത​താ​ണ് വേ​സ്റ്റ് സ്റ്റോ​റി​ല്‍ ബോ​ട്ടി​ലു​ക​ളും അ​നു​ബ​ന്ധ പാ​ഴ് വ​സ്തു​ക്ക​ളും കു​ന്നു​കൂ​ടാ​നി​ട​യാ​ക്കു​ന്ന​തെ​ന്ന് ജീ​വ​ന​ക്കാ​രും സ​മീ​പ​വാ​സി​ക​ളും പ​റ​യു​ന്നു. വേ​സ്റ്റ് സ്റ്റോ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു പു​റ​ത്തു​ള്ള മ​റ്റൊ​രി​ട​ത്തേ​ക്ക്​ മാ​റ്റ​ണ​മെ​ന്നാ​ണ് പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Complaintobstructing the roadwaste storagebottle collection
News Summary - Complaint of obstructing the road and causing difficulty in waste storage bottle collection
Next Story