Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഴയില്‍...

മഴയില്‍ ചോര്‍ന്നൊലിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ്​ കമ്യൂണിറ്റി ഫാര്‍മസി

text_fields
bookmark_border
rain-leaking
cancel
camera_alt

ക​മ്യൂ​ണി​റ്റി ഫാ​ര്‍മ​സി

മെ​ഡി​ക്ക​ല്‍ കോ​ള​ജ്: ക​മ്യൂ​ണി​റ്റി ഫാ​ര്‍മ​സി ചോ​ര്‍ന്നൊ​ലി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് ഒ​രു വ​ര്‍ഷം. മ​ഴ​യ​ത്ത്​ രോ​ഗി​ക​ള്‍ക്കും ബ​ന്ധു​ക്ക​ള്‍ക്കും കു​ട​യി​ല്ലാ​തെ മ​രു​ന്ന് വാ​ങ്ങാ​ന്‍ ക​ഴി​യി​ല്ല. ഫാ​ര്‍മ​സി ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും അ​ധി​കൃ​ത​ര്‍ക്ക് നി​ര​വ​ധി പ​രാ​തി​ക​ള്‍ ന​ല്‍കി​യെ​ങ്കി​ലും ന​ട​പ​ടി​യി​ല്ല. ഒ​രാ​ഴ്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യി​ല്‍ മ​രു​ന്ന്​ വാ​ങ്ങാ​നെ​ത്തു​ന്ന രോ​ഗി​ക​ളും ബ​ന്ധു​ക്ക​ളു​മേ​റെ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്നു.

പ​ല ഫാ​ര്‍മ​സി​ക​ളി​ലും ല​ഭി​ക്കാ​ത്ത മ​രു​ന്നു​ക​ളും സ​ര്‍ജ​റി ഉ​പ​ക​ര​ണ​ങ്ങ​ളും ല​ഭി​ക്കു​ന്ന​തി​നാ​ല്‍ ഏ​റ​ക്കു​റെ രോ​ഗി​ക​ളും ആ​ശ്ര​യി​ക്കു​ന്ന​ത് ക​മ്യൂ​ണി​റ്റി ഫാ​ര്‍മ​സി​യെ​യാ​ണ്. പ​ല മ​രു​ന്നു​ക​ള്‍ക്കും 10 ശ​ത​മാ​നം മു​ത​ല്‍ 45 ശ​ത​മാ​ന​ത്തോ​ളം ഇ​ള​വും ല​ഭി​ക്കു​ന്നു​ണ്ട്.

മ​ഴ സ​മ​യം മേ​ല്‍ക്കൂ​ര​യി​ല്‍ നി​ന്ന്​ ശ​ക്ത​മാ​യി ചോ​ര്‍ന്നു വീ​ഴു​ന്ന വെ​ള്ളം ഫാ​ര്‍മ​സി​ക്കു​ള്ളി​ലും തെ​റി​ച്ചു​വീ​ഴു​ന്നു​ണ്ട്. അ​ടു​ത്തി​ടെ ആ​രോ​ഗ്യ​മ​ന്ത്രി ആ​ശു​പ​ത്രി സ​ന്ദ​ര്‍ശി​ച്ച​പ്പോ​ള്‍ ഈ ​ഭാ​ഗ​ത്തി​ന്റെ ശോ​ച്യാ​വ​സ്ഥ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍പെ​ടാ​തെ മ​റ​ച്ചി​രു​ന്ന​താ​യും രോ​ഗി​ക​ള്‍ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PharmacyTrivandrum newsMedical College
News Summary - Medical College Community Pharmacy leaked in the rain
Next Story