കോവിഡ് കാലത്തും അളവുതൂക്ക തട്ടിപ്പ് വ്യാപകം
text_fieldsഅമ്പലത്തറ: കോവിഡ് കാലത്തും ജനത്തെ കൊള്ളയടിച്ച് അളവുതൂക്ക തട്ടിപ്പുകള്‍ വ്യാപകം. പരിശോധനകള്‍ നടത്തേണ്ട ലീഗല്‍ മെട്രോളജി വകുപ്പിെൻറ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
മത്സ്യം, ഇറച്ചി, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങി ഗ്യാസ് ഏജന്‍സികളില്‍ വരെ അളവ് തൂക്ക തട്ടിപ്പ് തുടരുന്നു. സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന ത്രാസുകള്‍ വര്‍ഷം തോറും ലീഗല്‍ മെട്രോളജി വകുപ്പിെൻറ ഓഫിസുകളില്‍ എത്തിച്ച് സീല്‍ െവക്കണമെന്നാണ് നിയമം. എന്നാല്‍ പലയിടങ്ങളിലും ഇത് പാലിക്കുന്നില്ല. തട്ടിപ്പുകൾക്കെതിരെ പരിശോധനകൾ ശക്തമാക്കണമെന്ന ആവശ്യം വ്യാപകമാണ്.
തൂക്കത്തില്‍ കൂടുതല്‍ വെട്ടിപ്പ് നടത്തുന്നത് വഴിയോരകച്ചവടക്കാരാണ്. പഴവര്‍ഗങ്ങളുടെയും പച്ചക്കറികളികളുടെയും വില കുറച്ച് വിൽക്കുന്ന ഇവർ തൂക്കത്തിൽ കുറവുവരുത്തുന്നു. ഇത്തരം ത്രാസുകൾ ഒരിക്കൽപോലും പരിശോധിക്കപ്പെടാത്ത സാഹചര്യവുമുണ്ട്.
ഇറച്ചികച്ചവടരംഗത്തും വലിയ തട്ടിപ്പ് നടക്കുന്നു. കഴിഞ്ഞ ദിവസം നഗരത്തിൽ ഒരു കിലോ ഇറച്ചി തൂക്കി വാങ്ങിയ ഉഭോക്താവ് പിന്നീട് പരിശോധിച്ചപ്പോള്‍ 750ഗ്രാം മാത്രമാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമായി.
തട്ടിപ്പ് ബോധ്യപ്പെട്ടാലും പരാതി നൽകാൻ ഉപഭോക്താക്കൾ മടിക്കുന്നതും പരാതി നൽകിയാലും യഥാസമയം നടപടി ഉണ്ടാവാത്തതും ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാൻ കാരണമാവുന്നു.
ഗ്യാസ് സിലിണ്ടറുകള്‍ക്ക് നിശ്ചിത തൂക്കമില്ലെന്ന പരാതി വ്യാപകമാണ്. ഡെലിവറി വാഹനത്തില്‍ ഉപഭോക്താവിനെ തൂക്കം ബോധ്യപ്പെടുത്താന്‍ ത്രാസ് വേണമെന്നാണ് ചട്ടം. എന്നാൽ ഇത് പാലിക്കപ്പെടുന്നില്ല. സിലിണ്ടറില്‍ 700 ഗ്രാം വരെ പാചക വാതകം കുറച്ച് നിറച്ചാണ് പല ഏജൻസികളും കബളിപ്പിക്കൽ തുടരുന്നത്.
മുമ്പ് നഗരത്തില്‍ നടത്തിയ പരിശോധനയില്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ ഇത്തരം സംഭവങ്ങൾ പിടികൂടിയിരുന്നു. ഇതിെൻറ പേരില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ നിന്നും ലീഗല്‍ മെട്രോളജി വകുപ്പ് ഏഴര ലക്ഷം രൂപ പിഴയും ഈടാക്കുകയും ചെയ്്തു.
പെട്രോള്‍ പമ്പുകളിലെ ഇലക്ട്രോണിക് മെഷീനുകളില്‍ പ്രത്യേക ചിപ്പ് ഘടിപ്പിച്ചും അളവില്‍ കൃത്രിമം നടത്തുന്നുണ്ട്. ലീഗല്‍ മെട്രോളജി വിഭാഗം ഉദ്യോഗസ്ഥര്‍ മുദ്രെവച്ച് നല്കുന്ന ഡിസ്പെന്‍സറുകള്‍ക്ക് പുറത്ത് ഐ.ടി വിദഗ്ധരുടെ സഹായത്തോടെ ചിപ്പുകള്‍ സ്ഥാപിച്ചാണ് അളവില്‍ തട്ടിപ്പ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

