Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനഗരത്തിലെ മാലിന്യ...

നഗരത്തിലെ മാലിന്യ നീക്കം പ്രതിസന്ധി സമ്മതിച്ച്​ മേയർ; ബദൽ സംവിധാനം ആലോചനയിൽ

text_fields
bookmark_border
നഗരത്തിലെ മാലിന്യ നീക്കം പ്രതിസന്ധി സമ്മതിച്ച്​ മേയർ; ബദൽ സംവിധാനം ആലോചനയിൽ
cancel

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ മാ​ലി​ന്യം​നീ​ക്കം ചെ​യ്യു​ന്ന​തി​ൽ പ്ര​തി​സ​ന്ധി ഉ​ണ്ടെ​ന്ന്​ സ​മ്മ​തി​ച്ച്​ മേ​യ​ർ വി.​വി. രാ​ജേ​ഷ്. നി​ല​വി​ലെ മാ​ലി​ന്യ​സം​സ്ക​ര​ണ പ​ദ്ധ​തി പ​ര്യാ​പ്ത​മ​ല്ലെ​ന്നും മെ​ച്ച​പ്പെ​ട്ട​താ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​റ്റ്​ ആ​റ്​ മാ​സം​ക​ഴി​ഞ്ഞി​ട്ടെ ഉ​ള്ളൂ. ബി.​ജെ.​പി നേ​തൃ​ത്വ​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം​ത​ന്നെ ആ​ദ്യ​മാ​ണ്. അ​തി​നാ​ൽ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ മു​മ്പു​ണ്ടാ​യി​രു​ന്ന ഭ​ര​ണ​സ​മി​തി ചെ​യ്തു​വ​ന്ന കാ​ര്യ​ങ്ങ​ൾ ത​ൽ​കാ​ലം മു​ന്നോ​ട്ട്​ കൊ​ണ്ടു​പോ​കും.

പു​​തി​യ സം​വി​ധാ​നം കോ​ർ​പ​റേ​ഷ​ന്​ കീ​ഴി​ൽ കൊ​ണ്ടു​വ​രാ​നു​ള്ള ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ ത​ല​ത്തി​ലു​ള്ള പ്രാ​ഥ​മി​ക ച​ർ​ച്ച ന​ട​ന്നു​ക​ഴി​ഞ്ഞെ​ന്നും മേ​യ​ർ അ​റി​യി​ച്ചു. ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ​പ്ര​ശ്ന​ത്തി​ന് പി​ന്നി​ൽ സി.​പി.​എം മ​ന​പൂ​ർ​വം പ്ര​ശ്ന​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. അ​തി​ന്​ ഒ​രു മു​ൻ മ​ന്ത്രി​യു​ടെ ​ഇ​ട​പെ​ലു​ണ്ട്. ആ​റു​മാ​സം ക​ഴി​ഞ്ഞി​ട്ടും കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​ത്തി​നെ​തി​രെ കാ​ത​ലാ​യ ഒ​രു വി​മ​ർ​ശ​ന​വും ഉ​ന്ന​യി​ക്കാ​ൻ പ്ര​തി​പ​ക്ഷ​ത്തി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്ടി​ൽ മാ​ലി​ന്യം ത​ള്ളാ​ൻ ശ്ര​മി​ച്ച​ത് സി.​പി.​എം പ്ര​വ​ർ​ത്ത​ക​നാ​ണ്. ത​ട​യാ​ൻ ശ്ര​മി​ച്ച കോ​ർ​പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ചു.

ഭ​ര​ണം ന​ഷ്ട​പെ​ട്ട​തി​ന്‍റെ വി​ഷ​മ​ത്തി​ൽ ന​ഗ​ര​ത്തി​ലെ ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്ക​രു​തെ​ന്നും സി.​പി.​എം ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളി​ൽ നി​ന്നും പി​ന്മാ​റ​ണ​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. തെ​രു​വു​നാ​യ് വി​ഷ​യ​ത്തി​ൽ കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ലാ​ണ്​ കോ​ർ​പ​റേ​ഷ​ൻ ന​ട​ത്തു​ന്ന​ത്. ദി​വ​സ​വും ശ​രാ​ശ​രി 20 തെ​രു​വ് നാ​യ്ക​ളെ വീ​തം കോ​ർ​പ​റേ​ഷ​ൻ പി​ടി​കൂ​ടു​ന്നു​ണ്ട്.

എ.​ബി.​സി​യും കൃ​ത്യ​മാ​യി ന​ട​ന്നു​വ​രു​ന്നു. വാ​ഴോ​ട്ടു​കോ​ണം കൗ​ൺ​സി​ല​ർ സു​ഗ​ത​ന്‍റെ കാ​ര്യ​ത്തി​ൽ കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം ന​ട​പ​ടി എ​ടു​ക്കും. വി​ഷ​യം ഹൈ​കോ​ട​തി പ​രി​ഗ​ണ​ന​യി​ലാ​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mayorcrisisGarbageV.V. RajeshThiruvananthapuram
News Summary - Mayor admits city's garbage disposal crisis; alternative system under consideration
Next Story