Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാൽക്കുളങ്ങരയിൽ...

പാൽക്കുളങ്ങരയിൽ പൈപ്പിൽ വൻ ചോർച്ച; മുറ്റത്തും വീടിനകത്തും വെള്ളം ഇരച്ചെത്തി, പരിഭ്രാന്തരായി വീട്ടുകാർ

text_fields
bookmark_border
Palkulangara
cancel
camera_alt

വാ​ട്ട​ർ അ​തോ​റി​റ്റി പൈ​പ്പ് ലൈ​ൻ പൊ​ട്ടി പാ​ൽ​കു​ള​ങ്ങ​ര പെ​രു​ന്താ​ന്നി വാ​ർ​ഡി​ലെ ഇ​ല​ഞി​പ്പു​റം വി​ജ​യ​ൻ നാ​യ​രു​ടെ

വീ​ട്ടി​ൽ ക​യ​റി​യ വെ​ള്ളം

തി​രു​വ​ന​ന്ത​പു​രം/​വ​ഞ്ചി​യൂ​ര്‍: പാ​ൽ​ക്കു​ള​ങ്ങ​ര​യി​ൽ ജ​പ്പാ​ൻ​കു​ടി​വെ​ള്ള പൈ​പ്പി​ലു​ണ്ടാ​യ വ​ൻ ചോ​ർ​ച്ച​യി​ൽ സ​മീ​പ​ത്തെ വീ​ട്ടി​ലും റോ​ഡി​ലും വെ​ള്ളം​ക​യ​റി. പാ​ൽ​ക്കു​ള​ങ്ങ​ര എ​ല​ഞ്ഞി​പ്പു​റം ഇ​ര​വി​പേ​രൂ​ർ ​െറ​സി​ഡ​ന്റ്‌​സ് അ​സോ​സി​യേ​ഷ​ൻ പ​രി​ധി​യി​ലെ ചി​ത്ര​യി​ൽ താ​മ​സി​ക്കു​ന്ന വി​ജ​യ​ൻ നാ​യ​രു​ടെ വീ​ട്ടി​ലാ​ണ് പു​ല​ർ​ച്ച വെ​ള്ളം നി​റ​ഞ്ഞ​ത്. വീ​ട്ടി​നു​ള്ളി​ലും ചു​റ്റു​പാ​ടും റോ​ഡി​ലും ര​ണ്ട​ടി​യോ​ളം ഉ​യ​ര​ത്തി​ൽ വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ വീ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്ത​രാ​യി. അ​ഗ്നി​ര​ക്ഷാ​സേ​ന അ​ധി​കൃ​ത​രെ​ത്തി വെ​ള്ളം പ​മ്പ് ചെ​യ്തു​ക​ള​യു​ക​യാ​യി​രു​ന്നു. രാ​വി​ലെ അ​ഞ്ച​ര​യോ​ടെ ഉ​റ​ക്ക​മു​ണ​ർ​പ്പോ​ഴാ​ണ് വീ​ട്ടി​നു​ള്ളി​ൽ വെ​ള്ളം ക​യ​റി​യ​ത് വി​ജ​യ​ൻ നാ​യ​ർ അ​റി​ഞ്ഞ​ത്.

എ​ന്താ​ണ്​ സം​ഭ​വി​ക്കു​ന്ന​തെ​ന്ന്​ അ​റി​യാ​തെ പു​റ​ത്തേ​ക്ക്​ നോ​ക്കു​മ്പോ​ഴാ​ണ്​ മു​ന്നി​ലെ വ​ഴി​യി​ൽ പൈ​പ്പി​ൽ​നി​ന്ന്​ വെ​ള്ളം വീ​ട്ടു​വ​ള​പ്പി​ലേ​ക്ക് കു​ത്തി​യൊ​ഴു​കു​ന്ന​ത് ക​ണ്ട​ത്. ജ​ല അ​തോ​റി​റ്റി​െ​യ​യും അ​ഗ്നി​ര​ക്ഷാ​സേ​ന​െ​യ​യും ഉ​ട​ൻ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ശ​ക്തി​യാ​യി വെ​ള്ളം പു​റ​ത്തേ​ക്ക്​ ഒ​ഴു​കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന​തി​നാ​ൽ പ​മ്പ് ചെ​യ്തി​ട്ടും പ്ര​യോ​ജ​ന​മി​ല്ലാ​യി​രു​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു അ​ഗ്​​നി​ര​ക്ഷാ​സേ​ന.

തു​ട​ർ​ന്ന് ജ​ല​അ​തോ​റി​റ്റി അ​ധി​കൃ​ത​ർ എ​ത്തി വാ​ൽ​വ് അ​ട​ച്ച് പൈ​പ്പി​ലൂ​ടെ​യു​ള്ള ഒ​ഴു​ക്ക്​ നി​ർ​ത്തി​യ ശേ​ഷം വെ​ള്ളം പ​മ്പ്‌ ചെ​യ്ത് ക​ള​യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. തു​ട​ർ​ന്ന്, ഒ​രു മോ​േ​ട്ടാ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് വെ​ള്ളം പ​മ്പ് ചെ​യ്ത് ക​ള​ഞ്ഞ​ത്.

വി​ജ​യ​ൻ നാ​യ​രു​ടെ ഗേ​റ്റി​ന് മു​ന്നി​ൽ വ​രെ​യാ​ണ് ഇ​ട​റോ​ഡു​ള്ള​ത്. എ​ല​ഞ്ഞി​പ്പു​റം റോ​ഡി​ൽ പു​തു​താ​യി ജ​യ്ക്ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ക​ണ​ക്​​ഷ​ൻ കൊ​ടു​ക്കു​ന്ന നാ​ലി​ഞ്ച് പി.​വി.​സി പൈ​പ്പ് ഇ​ട്ടി​രു​ന്നു. ഇ​തി​ൽ ഒ​രു പൈ​പ്പ് ഈ ​വീ​ടി​ന് മു​ന്നി​ൽ വ​ന്ന് അ​വ​സാ​നി​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ എ​ൻ​ഡ് ക്യാ​പ് ഊ​രി​ത്തെ​റി​ച്ച​താ​ണ് ചോ​ർ​ച്ച​ക്ക്​ കാ​ര​ണ​മെ​ന്ന് ജ​ല അ​തോ​റി​റ്റി അ​റി​യി​ച്ചു. രാ​വി​ലെ മൂ​ന്ന​ര​ക്ക്​ എ​ഴു​ന്നേ​റ്റ​പ്പോ​ൾ പ്ര​ശ്‌​ന​മി​ല്ലാ​യി​രു​ന്നു​വെ​ന്ന് വീ​ട്ടു​ട​മ വി​ജ​യ​ൻ പ​റ​ഞ്ഞു.

എ​ത്ര രൂ​പ​യു​ടെ നാ​ശ​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല. വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ണ്ടോ എ​ന്ന് സാ​ങ്കേ​തി​ക തൊ​ഴി​ലാ​ളി​ക​ളെ​ത്തി പ​രി​ശോ​ധി​ച്ചാ​േ​ല അ​റി​യാ​നാ​വൂ​യെ​ന്നും ഉ​ട​മ പ​റ​ഞ്ഞു. വെ​ള്ള​ക്കെ​ട്ട്​ നീ​ങ്ങി​യെ​ങ്കി​ലും ച​ളി​യും മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ​തി​നാ​ൽ പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യി​ലാ​ണ്​ വീ​ട്ടു​കാ​ർ.

ഗ്രേ​ഡ് അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ വി.​സി. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫ​യ​ര്‍ ആ​ന്‍ഡ് റെ​സ്‌​ക്യൂ ഓ​ഫി​സ​ര്‍മാ​രാ​യ ആ​ര്‍. രാ​ജേ​ഷ്, മ​നോ​ജ്, അ​ന​ന്തു, അ​രു​ണ്‍ ച​ന്ദ്, അ​രു​ണ്‍ എം. ​നാ​യ​ര്‍, സു​രേ​ഷ്‌​കു​മാ​ര്‍, സ​ജി​കു​മാ​ര്‍, ഹാ​പ്പി മോ​ന്‍ എ​ന്നി​വ​ര്‍ ഉ​ള്‍പ്പെ​ട്ട സം​ഘം നാ​ല​ര മ​ണി​ക്കൂ​റോ​ളം സ​മ​യ​മെ​ടു​ത്താ​ണ് വെ​ള്ളം പ​മ്പ് ചെ​യ്ത് പ്ര​ശ്ന​പ​രി​ഹാ​രം ഉ​ണ്ടാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Massive LeakPalkulangara
News Summary - Massive Leak In Pipe In Palkulangara; Water gushes into the yard and inside the house, panic-stricken family
Next Story