തിരുവനന്തപുരം: ആവേശത്തിരയുണര്‍ത്തി മോഹന്‍ലാലിെൻറ 'കുഞ്ഞാലിമരക്കാര്‍ അറബിക്കടലിെൻറ സിംഹം' ചിത്രത്തിെൻറ ആദ്യപ്രദര്‍ശനം. ആഹ്ലാദവും ആവേശവും നിറഞ്ഞ അന്തരീക്ഷത്തിലാണ് തലസ്ഥാനവും വരവേല്‍പ്പ് നല്‍കിയത്. തലസ്ഥാനത്തെ എല്ലാ റിലീസിങ് കേന്ദ്രങ്ങള്‍ക്ക് മുന്നിലും ആരാധകര്‍ ആഹ്ലാദപ്രകടനം നടത്തി. തമ്പാനൂര്‍ ന്യൂ തിയറ്ററിന് മുന്നില്‍ വന്‍ജനക്കൂട്ടമാണ് സിനിമ കാണാന്‍ തടിച്ചുകൂടിയത്. സിനിമയുടെ പ്രദർശനം ആരംഭിക്കുന്ന രാത്രി 12 മണിക്ക് മണിക്കൂറുകള്‍ മുമ്പുതന്നെ ആരാധകര്‍ എത്തിത്തുടങ്ങിയിരുന്നു.
മഴ മാറിനിന്ന അന്തരീക്ഷത്തിൽ പടക്കം പൊട്ടിച്ചും ബാന്‍ഡില്‍ താളമിട്ടും കടലാസുപൂക്കള്‍ വിതറിയും തിയറ്ററുകള്‍ക്ക് മുന്നില്‍ ആസ്വാദകര്‍ ആഹ്ലാദപ്രകടനത്തില് പങ്കെടുത്തു. മാള്‍ ഓഫ് ട്രാവന്‍കൂര്‍, ശ്രീപദ്മനാഭ തിയറ്റര്‍, ഏരീസ് പ്ലക്സ് എന്നിവിടങ്ങളിലും വന്‍ജനക്കൂട്ടം ചിത്രം കാണാനും ആഹ്ലാദപ്രകടനത്തിനും എത്തിയിരുന്നു.