Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമലയിൻകീഴിൽ...

മലയിൻകീഴിൽ പേപ്പട്ടിയുടെ ആക്രമണം; നിരവധിപേർക്ക് കടിയേറ്റു

text_fields
bookmark_border
മലയിൻകീഴിൽ പേപ്പട്ടിയുടെ ആക്രമണം; നിരവധിപേർക്ക് കടിയേറ്റു
cancel
camera_alt

പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗോ​വി​ന്ദ​മം​ഗ​ലം സ്വ​ദേ​ശി പു​ഷ്പ​കു​മാ​റി​െൻറ കൈ​ക്ക് പ​രി​ക്കേ​റ്റ നി​ല​യി​ൽ

നേ​മം: മ​ല​യി​ൻ​കീ​ഴി​ൽ പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് ക​ടി​യേ​റ്റു. ഗോ​വി​ന്ദ​മം​ഗ​ലം പെ​ട്രോ​ൾ പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​നും ഗോ​വി​ന്ദ​മം​ഗ​ലം സ്വ​ദേ​ശി​യു​മാ​യ പു​ഷ്പ​കു​മാ​ർ (52), പെ​രു​മ​ന ക​ട്ട​റ​ക്കു​ഴി സ്വ​ദേ​ശി ഷെ​ർ​ളി​യു​ടെ മ​ക​ൻ സെ​ലി​ൻ (18), അ​രു​വാ​ക്കോ​ട് സ്വ​ദേ​ശി വി​നോ​ദ് (32) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്.

ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടു​കൂ​ടി​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. പെ​ട്രോ​ൾ പ​മ്പി​ൽ ജോ​ലി​യി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​ഷ്പ​കു​മാ​ർ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ഇ​യാ​ളു​ടെ കൈ​ക്കാ​ണ് പ​രി​ക്ക്. സെ​ലി​നും റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന വി​നോ​ദി​നും കാ​ലി​നാ​ണ് ക​ടി​യേ​റ്റ​ത്.

ഊ​രൂ​ട്ട​മ്പ​ലം ജ​ങ്​​ഷ​ന് സ​മീ​പ​ത്തെ റേ​ഡി​യോ പാ​ർ​ക്കി​നു മു​ന്നി​ലു​ണ്ടാ​യി​രു​ന്ന പ​ത്തോ​ളം തെ​രു​വു​നാ​യ്ക്ക​ൾ​ക്കും പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റു. സ​മീ​പ​ത്തെ കു​ള​ത്തി​ൽ​നി​ന്ന് വെ​ള്ളം കു​ടി​ച്ച് ക​യ​റി​യ നാ​യ്​ ക​രി​ങ്ക​ല്ലി​ൽ ക​ടി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ​ക്ക് സം​ശ​യ​മാ​യ​ത്.

ഷെ​ർ​ളി​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് നാ​യ് സെ​ലി​നെ ക​ടി​ച്ച​ത്. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ആ​റു​മാ​സം പ്രാ​യ​മു​ള്ള മ​റ്റൊ​രു നാ​യ്ക്കും പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റു. അ​തി​നി​ടെ, ഗോ​വി​ന്ദ​മം​ഗ​ല​ത്ത് അ​ടു​ത്ത​ടു​ത്ത വീ​ടു​ക​ളി​ലെ മു​പ്പ​തോ​ളം കോ​ഴി​ക​ളെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി.

പേ​പ്പ​ട്ടി​യു​ടെ ക​ടി​യി​ൽ പ​രി​ക്കേ​റ്റ​വ​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി, നെ​യ്യാ​റ്റി​ൻ​ക​ര ഗ​വ. ആ​ശു​പ​ത്രി, കാ​ട്ടാ​ക്ക​ട ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടി. പ്ര​ദേ​ശ​ത്ത് മാ​ലി​ന്യം കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന​താ​ണ് നാ​യ്ക്ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്നും ക​ടി​യേ​റ്റ നാ​യ്ക്ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും മ​റു​കി​ൽ പെ​രു​മ​ന വാ​ർ​ഡ് അം​ഗം ബി. ​ഗി​രീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dog attackMalayinkeezh
News Summary - many injured in stray dog attack at Malayinkeezh
Next Story